LiveTV

Live

Kerala

നടിയെ ആക്രമിച്ച കേസ്: ആന്‍റോ ജോസഫിന്‍റെ മൊഴിയെടുത്തു

നടിയെ ആക്രമിച്ച കേസ്:  ആന്‍റോ ജോസഫിന്‍റെ മൊഴിയെടുത്തു
Summary
കെ എസ് പ്രസാദ്, ദിലീപിന്‍റെ സിനിമകളുമായി ബന്ധമുള്ള ഹസൻ കോയ, അസീസ് എന്നിവരെയും വിളിച്ചുവരുത്തി

കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസിൽ തെളിവുകളിലെ വ്യക്തത തേടിയുള്ള മൊഴിയെടുക്കൽ ഇന്നും തുടരും. ദിലീപുമായും നാദിർഷായുമായും ബന്ധമുള്ളവരെയാണ് അന്വഷണസംഘം വിളിച്ചു വരുത്തുന്നത്. കേസിൽ അറസ്റ്റ് അടക്കമുള്ള നടപടികൾ സ്വീകരിക്കുന്നതിന് പഴുതടച്ചുള്ള അന്വഷണമാണ് നടത്തുന്നത്. പോലീസ് കസ്റ്റഡി റദ്ദ് ചെയ്യണമെന്ന പൾസർ സുനിയുടെ ആവശ്യം കോടതി ഇന്ന് പരിഗണിക്കും.

മിമിക്രി താരവും നാദിർഷാ പ്രസിഡന്‍റായ മിമിക്രി കലാകാരൻമാരുടെ സംഘടനയുടെ സെക്രട്ടറിയുമായ കെ എസ് പ്രസാദ്, ദിലീപിന്‍റെ സിനിമകളുമായി ബന്ധമുള്ള ഹസൻ കോയ, അസീസ് എന്നിവരെയും വിളിച്ചുവരുത്തി മൊഴിയെടുത്തു. പൾസർ സുനിക്ക് സിനിമാ മേഖലയുമായുള്ള ബന്ധത്തെക്കുറിച്ച അന്വഷണമാണ് പോലീസ് ഇതിലൂടെ നടത്തുന്നത്. ആക്രമത്തിനിരയായ നടിയെ ആദ്യം സന്ദർശിച്ചവരിൽപെട്ട നിർമാതാവായ ആന്‍റെ ജോസഫിൽ നിന്ന് വിശദമായി സംഘം മൊഴിയെടുത്തു.

പോലീസ് ക്ലബ് കേന്ദ്രീകരിച്ച് സിനിമാ രംഗത്തുള്ള വിവിധയാളുകളിൽ നിന്നുള്ള മൊഴിയെടുപ്പ് ഇന്നും തുടരാനാണ് അന്വഷണ സംഘത്തിന്‍റെ തീരുമാനം. ജയിലിൽ ഫോൺ ഉപയോഗിച്ച കേസിൽ പൾസർ സുനിയുടെ പോലീസ് കസ്റ്റഡി റദ്ദ് ചെയ്യണമെന്ന ആവശ്യം കാക്കനാട് മജിസ്ട്രേട്ട് കോടതി ഇന്ന് പരിഗണിക്കും. സുനിയെ പോലീസ് മർദ്ദിക്കുന്നുവെന്നാണ് ഹരജിക്കാരന്‍റെ പരാതി. അതേസമയം പോലീസ് കസ്റ്റഡിയിലുള്ള പൾസർ സുനിയെ അന്വഷണ സംഘം ഇന്നും ചോദ്യം ചെയ്യും.