LiveTV

Live

Kerala

ദിലീപിന് കവചമൊരുക്കി അമ്മ; മാധ്യമങ്ങളോട് തട്ടിക്കയറി മുകേഷും ഗണേഷും

ദിലീപിന് കവചമൊരുക്കി അമ്മ; മാധ്യമങ്ങളോട് തട്ടിക്കയറി മുകേഷും ഗണേഷും
Summary
മാധ്യമപ്രവര്‍ത്തകരോട് മുകേഷും ഗണേഷ് കമാറും തട്ടിക്കയറി

നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ നടന്‍ ദിലീപിന് കവചമൊരുക്കി താരസംഘടനയായ അമ്മ. ആര് പറഞ്ഞാലും ദിലീപിനെ കൈവിടില്ലെന്ന് അമ്മ വ്യക്തമാക്കി. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് മുകേഷും ഗണേഷ് കമാറും തട്ടിക്കയറി.

ആരെയും ഒറ്റപ്പെടുത്താന്‍ സംഘടനയ്ക്ക് താല്‍പര്യമില്ലെന്ന് മുകേഷ് പറഞ്ഞു. മാധ്യമങ്ങളാണ് പ്രശ്നമുണ്ടാക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. അനാവശ്യമായ ചോദ്യങ്ങള്‍ ചോദിച്ച് പ്രശ്നമുണ്ടാക്കരുതെന്ന് ഗണേഷ് കുമാറും പറഞ്ഞു. മാധ്യമങ്ങള്‍ ആടിനെ പട്ടിയാക്കുകയാണ്. ദിലീപും ആക്രമിക്കപ്പെട്ട നടിയും അമ്മയുടെ കുട്ടികളാണെന്നും രണ്ട് പേരെയും സംരക്ഷിക്കുമെന്നും ഗണേഷ് വ്യക്തമാക്കി.

നടിയെ ആക്രമിച്ച സംഭവവുമായി ബന്ധപ്പെട്ട വിവാദം യോഗത്തില്‍ ആരും ഉന്നയിച്ചിട്ടില്ലെന്നാണ് ഇന്നസെന്‍റ് പറഞ്ഞത്. സലിംകുമാര്‍ നടിക്കെതിരെ നടത്തിയ പരാമര്‍ശത്തെ കുറിച്ചുള്ള ചോദ്യത്തിന് സംഘടനയുടെ ഭാരവാഹികള്‍ നടിയെ ആക്ഷേപിക്കുന്ന വിധത്തില്‍ പരാമര്‍ശങ്ങളൊന്നും നടത്തിയിട്ടില്ലെന്നായിരുന്നു പ്രതികരണം. അഞ്ച് പ്രതികളെ ഇതിനകം പിടികൂടിയിട്ടുണ്ട്. കേസ് അന്വേഷണം നടക്കുന്നതിനാല്‍ കൂടുതല്‍ പ്രതികരണം നടത്തരുതെന്ന് ഡിജിപി പറഞ്ഞിട്ടുണ്ട്. കേസില്‍ ഇതിനകം അഞ്ച് പ്രതികളെ പിടികൂടി. അന്വേഷണം ശരിയായ ദിശയിലല്ലെങ്കില്‍ ഇടപെടും. അല്ലാതെ ഇപ്പോള്‍ സമരം നടത്താനൊന്നും താല്‍പര്യമില്ലെന്ന് ഭാരവാഹികള്‍ വ്യക്തമാക്കി.