LiveTV

Live

Kerala

മതിലകം കള്ളനോട്ടടി കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തു

മതിലകം കള്ളനോട്ടടി കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തു
Summary
കള്ളനോട്ടടിക്ക് പിന്നില്‍ കൂടുതല്‍ പേരുണ്ടോ എന്ന കാര്യം അന്വേഷിക്കും. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ഫിറോസ് എം ഷഫീക്കിനാണ് അന്വേഷണ ചുമതല.


തൃശൂര്‍ മതിലകത്ത് ബിജെപി പ്രവര്‍ത്തകരായ സഹോദരങ്ങള്‍ കള്ളനോട്ടടിച്ച് വിതരണം ചെയ്ത കേസ് ക്രൈംബ്രാഞ്ചിന് കൈമാറി. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ഫിറോസ് എം ഷെഫീഖിനാണ് ചുമതല. ഇതിനിടെ പ്രതി രാജീവിനെ ഒളിവില്‍ കഴിയാന്‍ സഹായിച്ച സുഹൃത്ത് അലക്സിനെ അറസ്റ്റ് ചെയ്തു.

കേസന്വേഷണം വിപുലമാക്കുന്നതിന്റെ ഭാഗമായാണ് ക്രൈംബ്രാഞ്ചിനെ എല്‍പ്പിച്ചത്. കള്ളനോട്ട് നിര്‍മാണത്തില്‍ കൂടുതല്‍‌ പേര്‍ക്ക് പങ്കുണ്ടോ , അന്തര്‍ സംസ്ഥാന സംഘങ്ങളുമായി ബന്ധമുണ്ടോ തുടങ്ങിയ കാര്യങ്ങള്‍ വിശദമായി അന്വേഷിക്കും. തീരദേശത്തെ സാധാരണക്കാര്‍ക്ക് പലിശക്ക് നല്‍കിയിരുന്നത് കള്ള നോട്ട് ഉപയോഗിച്ചായിരുന്നോ എന്ന കാര്യവും അന്വേഷിക്കുന്നുണ്ട്. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ഫിറോസ് എം ഷെഫീഖിന്റെ നേതൃത്വത്തിലുള്ള സംഘം പ്രാഥമിക പരിശോധന തുടങ്ങി. ഇതിനിടെ പ്രതിയായ രാജീവിനെ ഒളിവില്‍ കഴിയാന്‍ സഹായിച്ച സുഹൃത്ത് പിടിയിലായി. ഒളരി, എല്‍ത്തുരുത്ത് സ്വദേശി അലക്സിനെയാണ് അറസ്റ്റ് ചെയ്തത്. രാജീവിന്റെ സഹോദരന്‍ രാഗേഷിനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.