LiveTV

Live

Kerala

വില്ലേജ് ഓഫീസ് നാട്ടുകാര്‍ നവീകരിച്ചു

Summary
മഴ പെയ്താല്‍ ചോര്‍ന്നൊലിക്കും.. മുറികളിലാകെ കുന്നു കൂടിക്കിടക്കുന്ന ഫയലുകള്‍ .അതായിരുന്നു ചെറുവണ്ണൂര്‍ വില്ലേജ് ഓഫീസിന്റെ അവസ്ഥ.

സര്‍ക്കാര്‍ ഫണ്ട് ലഭിക്കാത്തതിനെത്തുടര്‍ന്ന് നാട്ടുകാര്‍ കൈകോര്‍ത്ത് പൊളിഞ്ഞു തുടങ്ങിയവില്ലേജ് ഓഫീസ് നവീകരിച്ചു. കോഴിക്കോട് ചെറുവണ്ണൂര്‍ വില്ലേജ് ഓഫീസാണ് നാട്ടുകാരുടെയും ജനപ്രതിനിധികളുടേയും സഹകരണത്തോടെ പുതുപുത്തന്‍ ഓഫീസാക്കി മാറ്റിയത്. ഓഫീസിലെ സേവനങ്ങള്‍ക്കായി പ്രത്യേക സോഫ്റ്റ് വെയര്‍ രൂപകല്‍പ്പന ചെയ്തു കൊണ്ടു ഉദ്യോഗസ്ഥരും നാട്ടുകാര്‍ക്ക് താങ്ങായി മാറിയിരിക്കുകയാണ്.

മഴ പെയ്താല്‍ ചോര്‍ന്നൊലിക്കും.. മുറികളിലാകെ കുന്നു കൂടിക്കിടക്കുന്ന ഫയലുകള്‍ .അതായിരുന്നു ചെറുവണ്ണൂര്‍ വില്ലേജ് ഓഫീസിന്‍റെ അവസ്ഥ.സര്‍ക്കാരില്‍ നിന്നും സഹായം ലഭിക്കാതെയായതോടെയാണ് ജീവനക്കാര്‍ ജനപ്രതിനിധികളെ സമീപിച്ചത്.നാട്ടുകാര്‍ കൂടി കൈകോര്‍ത്തതോടെ ഓഫീസിന്‍റെ മുഖച്ഛായ മാറി. പുത്തന്‍ ടൈല്‍‌, ഫര്‍ണിച്ചറുകള്‍ എല്ലാം നാട്ടുകാരുടെ വക. അഞ്ചു ലക്ഷം രൂപ ചെലവഴിച്ച് ഒരു മാസം കൊണ്ടാണ് ഓഫീസ് ഈ സ്ഥിതിയിലെത്തിയത്.

ജനങ്ങള്‍ക്കുള്ള സേവനങ്ങളും ഇവിടെ സ്മാര്‍ട്ടായിരിക്കുകയാണ്. നികുതിയടക്കാനോ, സര്‍ട്ടിഫിക്കറ്റുകളുടെ ആവശ്യത്തിനോ ഇവിടെയെത്തിയാല്‍ കാര്യം സാധിച്ച് മിനിറ്റുകള്‍ക്കുള്ളില്‍ മടങ്ങാം.

ജനങ്ങള്‍ക്കായി പുതിയ ഐ ഡി നമ്പര്‍ നല്‍കി സേവനങ്ങള്‍ കൂടുതല്‍ ലഘൂകരിക്കാനുള്ള ഒരുക്കത്തിലാണ് ജീവനക്കാര്‍...