LiveTV

Live

Kerala

കലാകാരന്മാര്‍ നാടുവിട്ട് പോകേണ്ടവരല്ലെന്ന് ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍

കലാകാരന്മാര്‍ നാടുവിട്ട് പോകേണ്ടവരല്ലെന്ന് ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍
Summary
പ്രസ്താവനകളില്‍ രാധാകൃഷ്ണന്‍ ജാഗ്രത പുലര്‍ത്തണമായിരുന്നുവെന്നും സി കെ പത്മനാഭന്‍

എ.എന്‍ രാധാകൃഷ്ണന്റെ നിലപാടുകളെ തുറന്നെതിര്‍ത്ത് ബി.ജെ.പി ദേശീയ നിര്‍വാഹക സമിതി അംഗം സി.കെ പത്മനാഭന്‍. കലാകാരന്മാര്‍ നാട് വിട്ട് പോകണ്ടവരാണന്ന അഭിപ്രായം അംഗീകരിക്കാനാവില്ല. ഓരോ ഭാരതീയനും ഇവിടെ ജീവിക്കാന്‍ അവകാശമുണ്ട്. മലയാള സാഹിത്യത്തിലെ മഹാനായ സര്‍ഗ പ്രതിഭയാണ് എം.ടിയെന്നും സി.കെ പത്മനാഭന്‍ മീഡിയവണിനോട് പറഞ്ഞു.

ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍ രാധാകൃഷ്ണന്റെ വിവാദ പ്രസ്താവനകളെ നിശിതമായ ഭാഷയിലാണ് ദേശീയ സമിതി അംഗം സി.കെ പത്മനാഭന്‍ വിമര്‍ശിച്ചത്. സംവിധായകന്‍ കമല്‍ നാട് വിട്ട് പോകണമെന്ന രാധാകൃഷ്ണന്റെ പ്രസ്താവനയോട് കലാകാരന്മാര്‍ നാടുവിട്ട് പോകേണ്ടവരല്ലെന്നായിരുന്നു പത്മനാഭന്റെ പ്രതികരണം.

മലയാള സാഹിത്യത്തിലെ മഹാനായ സര്‍ഗ പ്രതിഭയാണ് എം.ടിയെന്നും എം.ടി വാസുദേവന്‍ നായരെക്കുറിച്ച് പത്മനാഭന്‍ പ്രതികരിച്ചു

വിശ്വസിച്ച പ്രസ്ഥാനത്തോട് സത്യസന്ധത പുലര്‍ത്തിയ മഹാനായ വിപ്ലവകാരിയായിരുന്നു ചെഗുവേര. സിദ്ധാര്‍ത്ഥ രാജകുമാരനെപോലെ പരിത്യാഗിയായ മനുഷ്യനായാണ് താന്‍ ചെഗുവേരെയെ കാണുന്നത്

രാധാകൃഷ്ണന്റെ വിവാദ പ്രസ്താവനകള്‍ ബി.ജെ.പി നടത്തിയ ജാഥയുടെ ലക്ഷ്യങ്ങള്‍ക്ക് മങ്ങലേല്‍പ്പിച്ചു. ഉത്തരവാദപ്പെട്ട നേതാവെന്ന നിലയില്‍ രാധാകൃഷ്ണന്‍ കുറെക്കൂടി ജാഗ്രത പുലര്‍ത്തേണ്ടിയിരുന്നു. സി.പി.എമ്മിലേക്ക് പോകുന്നുവെന്ന വാര്‍ത്തകളോടും പത്മനാഭന്‍ പ്രതികരിച്ചു.