LiveTV

Live

Kerala

രമണന്റെ എണ്‍പതാം വാര്‍ഷികം ആഘോഷിച്ചു

രമണന്റെ എണ്‍പതാം വാര്‍ഷികം ആഘോഷിച്ചു
Summary
രമണീയം എന്ന് പേരിട്ട പരിപാടിയില്‍ കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് വന്ന രമണന്‍മാര്‍ എത്തി

എറണാകുളം ചങ്ങമ്പുഴ സ്മൃതി മണ്ഡപത്തില്‍ രമണന്‍ പ്രസിദ്ധീകരിച്ചതിന്‍റെ എണ്‍പതാം വാര്‍ഷികം ആഘോഷിച്ചു. ജന്മനാടായ ഇടപ്പള്ളിയിലെ സ്മൃതി കുടീരത്തിനരികെ നിരവധി രമണന്‍മാര്‍ ഒത്തുചേര്‍ന്നു. ചങ്ങമ്പുഴ കൃതികളെഴുതിയവരെ ചടങ്ങില്‍ ആദരിച്ചു. കൂട്ടായ്മയില്‍ പങ്കെടുക്കാനെത്തിയ രമണനും ചന്ദ്രികയും കൌതുകമായി.

രമണീയം എന്ന് പേരിട്ട പരിപാടിയില്‍ കേരളത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്ന് വന്ന രമണന്‍മാര്‍ എത്തി. സ്മൃതിമണ്ഡപത്തില്‍ തൊഴുതു നിന്ന് പ്രിയ കവിയെ ഓര്‍മിച്ചു. രമണന്‍മാര്‍ അവശ്യം വേണ്ട കാലഘട്ടമാണിതെന്ന് എഴുത്തകാരന്‍ ചെറുകാട് ഗോവിന്ദ പിഷാരടിയുടെ മകന്‍ കെ പി രമണന്‍ പറ‍ഞ്ഞു.

പ്രത്യേക അതിഥികളായി ഭാര്യാ ഭര്‍ത്താക്കന്‍മാരായ ചന്ദ്രികയും രമണനും എത്തിയത് നവ്യാനുഭവമായി. മഹാകവി ചങ്ങമ്പുഴയുടെ മകള്‍ ലളിതയേയും പൌത്രന്‍ ഡോ . ഹരികുമാറിനേയും ചന്ദ്രികയും രമണനും പൊന്നാടയണിയിച്ച് ആദരിച്ചു. കെ പി രമണനാണ് ഉദ്ഘാടനം നിര്‍വഹിച്ചത്. പ്രൊഫ. എം കെ സാനു അനുഗ്രഹ പ്രഭാഷണം നടത്തി.