LiveTV

Live

Kerala

ബന്ധുനിയമനം: ഉമ്മന്‍ചാണ്ടി ഉള്‍പ്പെടെ 9 പേര്‍ക്കെതിരെ ത്വരിതാന്വേഷണം

ബന്ധുനിയമനം: ഉമ്മന്‍ചാണ്ടി ഉള്‍പ്പെടെ 9 പേര്‍ക്കെതിരെ ത്വരിതാന്വേഷണം
Summary
യുഡിഎഫ്‌ സര്‍ക്കാരിന്റെ കാലത്തെ ബന്ധുനിയമനങ്ങളില്‍ ത്വരിതാന്വേഷണത്തിന് ഉത്തരവ്.

യുഡിഎഫ് സര്‍ക്കാറിന്‍റെ കാലത്തെ ബന്ധുനിയമനം അന്വേഷിക്കാന്‍ തിരുവന്തപുരം പ്രത്യേക വിജിലന്‍സ് കോടതിയുടെ ഉത്തരവ്. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയടക്കം 9 പേര്‍ക്കെതിരെയാണ് അന്വേഷണം

ഉമ്മന്‍ചാണ്ടിക്ക് പുറമെ അനൂപ് ജേക്കബ് , കെ എം മാണി, വി എസ് ശിവകുമാര്‍, കെ സി ജോസഫ്, പി കെ ജയലക്ഷ്മി എന്നീ മുന്‍ മന്ത്രിമാര്‍ക്കെതിരെയും മുന്‍ എംഎല്‍എമാരായ എം വിന്‍സന്‍റ്, ഉമ്മര്‍ മാസ്റ്റര്‍, ശെല്‍വരാജ് എന്നിവര്‍ക്കെതിരെയും അന്വേഷണം നടത്താനാണ് കോടതിയുടെ ഉത്തരവ്.

കഴിഞ്ഞ സര്‍ക്കാറിന്‍റെ കാലത്ത് ബന്ധുക്കളെയും രാഷ്ട്രീയ നേതാക്കളെയും വ്യക്തമായ യോഗ്യതകളില്ലാതെ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ നിയമച്ചുവെന്ന പരാതിയിലാണ് ഉത്തരവ്. കേരള കോണ്‍ഗ്രസ് സ്കറിയ തോമസ് വിഭാഗം നേതാവ് എ എച്ച് ഹഫീസാണ് പരാതിക്കാരന്‍. ഫെബ്രുവരി ആറിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കോടതി നിര്‍ദ്ദേശം നല്‍കി.