LiveTV

Live

Kerala

മാധ്യമ വിലക്ക്: ഹൈക്കോടതി മാര്‍ച്ച് നടത്തി

മാധ്യമ വിലക്ക്: ഹൈക്കോടതി മാര്‍ച്ച് നടത്തി
Summary
ഹൈക്കോടതിയിലും വിവിധ ജില്ലാ കോടതികളിലും നിലനില്‍ക്കുന്ന മാധ്യമ വിലക്കിനെതിരെ സംസ്ഥാന സമിതിയുടെ നേതൃത്വത്തില്‍ ഹൈക്കോടതിയിലേക്ക് മാര്‍ച്ച് നടത്തി.

ഹൈക്കോടതിയിലും വിവിധ ജില്ലാ കോടതികളിലും നിലനില്‍ക്കുന്ന മാധ്യമ വിലക്കിനെതിരെ സംസ്ഥാന സമിതിയുടെ നേതൃത്വത്തില്‍ ഹൈക്കോടതിയിലേക്ക് മാര്‍ച്ച് നടത്തി. മാര്‍ച്ച് ഐജി ഓഫീസിന് മുന്നില്‍ പൊലീസ് തടഞ്ഞു.

19 ട്രേഡ് യൂണിയനുകളും കേരള പത്രപ്രവര്‍ത്തക യൂണിയനും കേരള ന്യൂസ് പേപ്പര്‍ എംപ്ലോയീസ് ഫെഡറേഷനും സംയുക്തമായാണ് ഹൈക്കോടതിയിലേക്ക് മാര്‍ച്ച് നടത്തിയത്. മേനക ജങ്ഷനടുത്തു നിന്ന് തുടങ്ങിയ മാര്‍ച്ച് ഐജി ഓഫീസിന് മുന്നില്‍ പൊലീസ് തടഞ്ഞു. സിഐടിയു ദേശീയ സെക്രട്ടറി ചന്ദ്രന്‍ പിള്ള മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. വിവിധ ട്രേഡ് യൂണിയനുകളുടെ ദേശീയ, സംസ്ഥാന നേതാക്കള്‍ പങ്കെടുത്തു. കഴിഞ്ഞ അഞ്ച് മാസത്തിലേറെയായി കോടതികളില്‍ നിന്ന് വാര്‍ത്തകള്‍ ശേഖരിക്കാനും റിപ്പോര്‍ട്ട് ചെയ്യാനും കഴിയാത്ത സാഹചര്യത്തിലാണ് പ്രതിഷേധം നടത്തിയത്. രാഷ്ട്രപതി, ഗവര്‍ണര്‍, മുഖ്യമന്ത്രി എന്നിവരുള്‍പ്പെടെ ആവശ്യപ്പെട്ടിട്ടും മാധ്യമ വിലക്ക് അവസാനച്ചിട്ടില്ലാത്ത സാഹചര്യത്തിലാണ് മാര്‍ച്ച്. തൊഴില്‍ സ്വാതന്ത്ര്യം സംരക്ഷിക്കണമെന്നാവശ്യപ്പെട്ടാണ് സംയുക്ത ട്രേഡ് യൂണിയന്‍ മുന്നോട്ട് വന്നത്.