LiveTV

Live

Kerala

കൊടിഞ്ഞി ഫൈസല്‍ വധം; തെളിവെടുപ്പ് തുടങ്ങി

കൊടിഞ്ഞി ഫൈസല്‍ വധം; തെളിവെടുപ്പ് തുടങ്ങി
Summary
കൊലപാതകം നടന്ന സ്ഥലത്തും തിരൂരിലെ ആര്‍എസ്എസ് ഓഫീസിലും തെളിവെടുപ്പ് നടത്തി. ആയുധങ്ങള്‍ കണ്ടെത്തുന്നതിനുളള പരിശോധന തുടരും.

കൊടിഞ്ഞി ഫൈസല്‍ വധകേസില്‍ തെളിവെടുപ്പ് ഇന്നും തുടരും. കൊലപാതകം നടന്ന സ്ഥലത്തും തിരൂരിലെ ആര്‍എസ്എസ് ഓഫീസിലും തെളിവെടുപ്പ് നടത്തി. ആയുധങ്ങള്‍ കണ്ടെത്തുന്നതിനുളള പരിശോധന തുടരും.

ഫൈസലിനെ കൊലപെടുത്തിയ കേസിലാണ് മംഗലം പുല്ലൂണി സ്വദേശികളായ കാരാട്ടുകടവ് കണക്കന്‍ പ്രദീഷ് എന്ന ബാബു, തടത്തില്‍ സുധീഷ് കുമാര്‍, വളളിക്കുന്ന് സ്വദേശി പല്ലാട്ട് ശ്രീകേഷ് എന്ന അപ്പു എന്നിവരെ അറസ്റ്റ് ചെയ്തത്. ഇവരെ 22-ാം തിയ്യതിവരെ പൊലീസ് കസ്റ്റഡിയില്‍ വിട്ടിരുന്നു. കൊലപാതകം നടത്തിയ കൊടിഞ്ഞി ഫാറൂഖ് നഗറില്‍ ഇവരെ കൊണ്ടുവന്ന് തെളിവെടുപ്പ് നടത്തി. ഓട്ടോറിക്ഷയെ പിന്തുടര്‍ന്ന് ഫൈസലിനെ പിടികൂടിയശേഷം വെട്ടിക്കൊല്ലുകയായിരുന്നുവെന്ന് പ്രജീഷ് പൊലീസിനോട് സമ്മതിച്ചു. തിരൂരിലെ ആര്‍എസ്എസ് ഓഫീസായ സംഘ് മന്ദിറിലെത്തിച്ചും തെളിവെടുപ്പ് നടത്തി. കൊലപാതകം നടത്തിയശേഷം സംഘ്മന്ദിറിലെത്തി വസ്ത്രങ്ങള്‍ കഴുകിയെന്ന മൊഴിയുടെ അടിസ്ഥാനത്തിലാണ് ആര്‍എസ്എസ് ഓഫീസില്‍ തെളിവെടുപ്പ് നടത്തിയത്. വസ്ത്രങ്ങള്‍ തീയിട്ട് നശിപ്പിച്ച സ്ഥലവും പ്രതികള്‍ പൊലീസിന് കാണിച്ചുകൊടുത്തു. വെട്ടാന്‍ ഉപയോഗിച്ച വാള്‍ പുഴയിലേക്ക് വലിച്ചെറിഞ്ഞെന്നാണ് പ്രദീഷ് എന്ന ബാബു പൊലീസിനോട് പറഞ്ഞത്. ഇത് കണ്ടെത്തുത്തതിന് മുങ്ങല്‍ വിദഗ്ധരുടെ സഹായം തേടിയിട്ടുണ്ട്. ഗൂഡലോചനയില്‍ പങ്കെടുത്ത 8പേരുടെ റിമാന്‍റ് കാലാവധി ഈ മാസം 31വരെ നീട്ടി.