LiveTV

Live

Kerala

ശമ്പളത്തിന് നൂറു കോടി വായ്പ; കെഎസ്ആര്‍ടിസിയുടെ അപേക്ഷ ധനവകുപ്പ് തള്ളി

ശമ്പളത്തിന് നൂറു കോടി വായ്പ; കെഎസ്ആര്‍ടിസിയുടെ അപേക്ഷ ധനവകുപ്പ് തള്ളി
Summary
കെഎസ്ആര്‍ടിസി സ്വന്തം നിലയില്‍ തുക കണ്ടെത്തണമെന്നാണ് ധനവകുപ്പ് നിലപാട്.

ശമ്പളം നല്‍കാന്‍ നൂറു കോടി വായ്പ ആവശ്യപ്പെട്ടുളള കെഎസ്ആര്‍ടിസിയുടെ അപേക്ഷ ധനവകുപ്പ് തള്ളി. കെഎസ്ആര്‍ടിസി സ്വന്തം നിലയില്‍ തുക കണ്ടെത്തണമെന്നാണ് ധനവകുപ്പ് നിലപാട്. കെഎസ്ആര്‍ടിസിക്ക് ഈ നിലയില്‍ മുന്നോട്ട് പോകാനാകില്ലെന്ന് തോമസ് ഐസക് പറഞ്ഞു. എന്നാല്‍ ഇത് സദുദ്ദേശത്തോടെയുള്ള നിലപാടെണെന്നായിരുന്നു ഗതാഗതമന്ത്രി എകെ ശശീന്ദ്രന്റെ പ്രതികരണം.

ശമ്പളവും പെന്‍ഷനും നല്‍കാന്‍ തുക കണ്ടെത്താനാകാതെ പ്രതിസന്ധിയിലാണ് കെഎസ്ആര്‍ടിസി. ഈ സാഹചര്യത്തിലാണ് നൂറു കോടി രൂപ കെഎസ്ആര്‍ടിസി വായ്പ ആവശ്യപ്പെട്ടത്. എന്നാല്‍ ഇതനുവദിക്കാനാകില്ലെന്ന നിലപാടിലാണ് ധനവകുപ്പ്. ഈ രീതിയില്‍ കെഎസ്ആര്‍ടിസി ക്ക് മുന്നോട്ട് പോകാനാകില്ലെന്നും കര്‍മ്മപദ്ധതി ആവിഷ്കരിക്കാതെ ഇനി ധനസഹായം നല്‍കാനാകില്ലെന്നും ധനമന്ത്രി തോമസ് ഐസക് പറഞ്ഞു. ധനവകുപ്പിന്റെത് കെഎസ്ആര്‍ടിസിയോടുളള നിഷേധ നിലപാടെല്ലാന്നായിരുന്നു ഗതാഗതമന്ത്രി എകെ ശശീന്ദ്രന്റെ പ്രതികരണം. കര്‍മ്മപദ്ധതി തയ്യാറാവുകയാണെന്നും അദ്ദേഹം പറഞ്ഞു.