LiveTV

Live

Kerala

ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് വഴികാട്ടിയായി ശാന്തിസദന്‍

Summary
ആറ് മുതല്‍ 26 വരെ പ്രായമുള്ള 106 വിദ്യാര്‍ഥികള്‍ക്ക് കൂട്ടായി ഒമ്പത് അധ്യാപകരാണുള്ളത്. ശാരീരികവും മാനസികവുമായ പിന്തുണയ്‌ക്കൊപ്പം തൊഴില്‍ പരിശീലനവും നല്‍കുന്നു

അന്താരാഷ്ട്ര ഭിന്നശേഷി ദിനം. ശാസ്ത്രീയവും ക്രിയാത്മകവുമായ പഠനരീതികളിലൂടെ ഭിന്നശേഷിക്കാരായ കുട്ടികളെ സമൂഹത്തോട് ചേര്‍ത്തുനിര്‍ത്തുന്ന ഒരു വിദ്യാലയത്തെ പരിചയപ്പെടാം. കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടിക്ക് സമീപം പുറക്കാടാണ് ശാന്തിസദനം എന്ന് പേരുള്ള ഈ വിദ്യാലയം.

ശാന്തിസദനത്തില്‍ എന്നും പാട്ടും കളിയുമാണ്. ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് സ്‌നേഹവും സൗഹൃദവും ഒരുപോലെ ലഭിക്കുന്ന ചുരുക്കം ഇടങ്ങളിലൊന്ന്. ജീവിതസാഹചര്യങ്ങളെ ക്ലാസ്മുറിയില്‍ ആവിഷ്‌കരിച്ച് അനുഭവിപ്പിക്കുകയാണ് പഠനരീതി.

ആറ് മുതല്‍ 26 വരെ പ്രായമുള്ള 106 വിദ്യാര്‍ഥികള്‍ക്ക് കൂട്ടായി ഒമ്പത് അധ്യാപകരാണുള്ളത്. ശാരീരികവും മാനസികവുമായ പിന്തുണയ്‌ക്കൊപ്പം തൊഴില്‍ പരിശീലനവും നല്‍കുന്നു. പ്രതിമാസ ചിലവ് നാല് ലക്ഷം രൂപ. കുട്ടികളിലധികവും നിര്‍ധന കുടുംബാംഗങ്ങള്‍. സന്മനസ്സുള്ളവരുടെ മാത്രം കൈത്താങ്ങിലാണ് സ്ഥാപനത്തിന്റെ നിലനില്‍പ്. സര്‍ക്കാറിന്റെ കൂടി പിന്തുണയ്ക്ക് ഇവര്‍ക്ക് അവകാശമുണ്ട്.