LiveTV

Live

Kerala

കര്‍ഷകര്‍ക്ക് വിളനാശ ന‌ഷ്ടപരിഹാര തുക വിതരണം ചെയ്തു

Summary
വരള്‍ച്ചയെ തുടര്‍ന്ന് കൃഷി നാശം സംഭവിച്ച കര്‍ഷകര്‍ക്കുള്ള നഷ്ടപരിഹാരമാണ് കൃഷിമന്ത്രി വി.എസ് സുനില്‍കുമാര്‍ വയനാട്ടിലെ കബനിഗിരിയില്‍ വിതരണം ചെയ്തത്

വയനാടിന്റെ ഇന്നത്തെ സ്ഥിതിക്ക് കര്‍ശകര്‍ക്കും പങ്കുണ്ടെന്ന് മന്ത്രി. വയനാടിനെ രക്ഷിക്കാന്‍ അവസാന ശ്രമം നടത്തണമെന്ന് വി എസ് സുനില്‍കുമാര്‍. വയനാട്ടിലെ വരള്‍ച്ചാ ബാധിത പ്രദേശമായ പുല്‍പ്പള്ളി, മുള്ളന്‍കൊല്ലി പഞ്ചായത്തിലെ കര്‍ഷകര്‍ക്കുള്ള വിളനാശ നഷ്ടപരിഹാര തുക കൃഷി മന്ത്രി വി എസ് സുനില്‍ കുമാര്‍ വിതരണം ചെയ്തു. വയനാടിന്റെ കാര്‍ഷിക പ്രതിസന്ധിയും പാരിസ്ഥിതിക മാറ്റവും മറികടക്കുന്നതിന് എണ്‍പത് കോടി രൂപയുടെ പദ്ധതി ആവിഷ്കരിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.

വരള്‍ച്ചയെ തുടര്‍ന്ന് കൃഷി നാശം സംഭവിച്ച കര്‍ഷകര്‍ക്കുള്ള നഷ്ടപരിഹാരമാണ് കൃഷിമന്ത്രി വി.എസ് സുനില്‍കുമാര്‍ വയനാട്ടിലെ കബനിഗിരിയില്‍ വിതരണം ചെയ്തത്. വിവിധ പ്രദേശങ്ങളിലുള്ള കര്‍ഷകര്‍ക്കായി 18 കോടിയോളം രൂപയാണ് നല്‍കുക. കാലാവസ്ഥ വ്യതിയാനം കൊണ്ട് ഗുരുതര പ്രതിസന്ധിയിലായ വയനാടിനെ രക്ഷിക്കാന്‍ സര്‍ക്കാര്‍ പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. ഹരിത കേരളം പദ്ധതിയുടെ ഭാഗമായി ജൈവകൃഷി പ്രോത്സാഹിപ്പിക്കാനും ജലശ്രോതസ്സുകള്‍ സംരക്ഷിക്കാനുമാണ് ശ്രമമെന്നും മന്ത്രി പറഞ്ഞു,

കര്‍ഷകരുടെ ഭാഗത്ത് നിന്നും തെറ്റായ പ്രവണതകള്‍ ഉണ്ടായത് പ്രകൃതിയെ നശിപ്പിച്ചിട്ടുണ്ട്. വരും തലമുറക്ക് വയനാടെന്ന മരുഭൂമി സമ്മാനിക്കാതിരിക്കാന്‍ കൂട്ടായ പ്രവര്‍ത്തനത്തിനുള്ള അവസാന സമയമാണിതെന്നും മന്ത്രി പറഞ്ഞു.