LiveTV

Live

Kerala

കോട്ടയം പെക്‌സ് 2016 ശ്രദ്ധേയമാകുന്നു

കോട്ടയം പെക്‌സ് 2016 ശ്രദ്ധേയമാകുന്നു
Summary
ആദ്യമായി കോട്ടയത്ത് തപാല്‍ വകുപ്പ് നേരിട്ടുനടത്തുന്ന ഫിലാറ്റലിക് എക്‌സിബിഷന്‍ കാണാന്‍ വിദ്യാര്‍ഥികളും മുതിര്‍ന്നവും ഉള്‍പ്പടെയുള്ളവരാണ് എത്തുന്നത്.

വൈവിധ്യമാര്‍ന്ന തപാല്‍ സ്റ്റാംപുകളുടെ പ്രദര്‍ശനമായ കോട്ടയം പെക്‌സ് 2016 ശ്രദ്ധേയമാകുന്നു. ആദ്യമായി കോട്ടയത്ത് തപാല്‍ വകുപ്പ് നേരിട്ടുനടത്തുന്ന ഫിലാറ്റലിക് എക്‌സിബിഷന്‍ കാണാന്‍ വിദ്യാര്‍ഥികളും മുതിര്‍ന്നവും ഉള്‍പ്പടെയുള്ളവരാണ് എത്തുന്നത്.

176 വര്‍ഷം പഴക്കമുള്ള ലോകത്തിലെ ആദ്യ സ്റ്റാംപായ പെന്നി ബ്ലാക്ക് മുതല്‍ 1840ല്‍ ഇന്ത്യയില്‍ പുറത്തിറക്കിയ സിന്‍ഡ് ഡാക്ക് എന്ന സ്റ്റാംപുകള്‍ വരെ പ്രദര്‍ശനത്തെ വൈവിധ്യമാക്കുന്നു. ചരിത്രവും രാജ്യങ്ങളും സംസ്‌കാരവും ലോകനേതാക്കളെയും പരിചയപ്പെടാന്‍ തപാല്‍ പ്രദര്‍ശനം സഹായിക്കും. ഓപ്പം മൃഗങ്ങള്‍ മല്‍സ്യങ്ങള്‍ പുഷ്പങ്ങള്‍ ദേശാടനപ്പക്ഷികള്‍ ഷഡ്പദങ്ങള്‍ തുടങ്ങി ബഹിരാകാശ വിക്ഷേപണങ്ങള്‍ ഉള്‍പ്പെടെ 1860 സ്റ്റാംപുകളാണ് പ്രദര്‍ശനത്തിലുള്ളത്.

ഇന്ത്യന്‍ തപാല്‍ ചരിത്രവും, കേരളത്തിന്റെയും തിരുവിതാംകൂറിന്റെയും ചരിത്രങ്ങള്‍ക്കുമൊപ്പം ഒളിംപിക്‌സ്, ക്രിസ്തുവിന്റെ ജീവിതം, ജ്യോതിശാസ്ത്രം, കലാകായിക രംഗം, ചരിത്ര സ്മാരകങ്ങള്‍ എന്നിവയും കണ്ടിറങ്ങാം കോട്ടയം പെക്‌സിലൂടെ. മാമന്‍ മാപ്പിള ഹോളില്‍ നടക്കുന്ന ഫിലാറ്റലിക് പ്രദര്‍ശനം ഇന്ന് സമാപിക്കും.