LiveTV

Live

Kerala

പരിഹസിച്ചവര്‍ക്ക് 'പാവങ്ങളുടെ ഉസൈന്‍ ബോള്‍ട്ടി'ന്റെ മറുപടി

പരിഹസിച്ചവര്‍ക്ക് 'പാവങ്ങളുടെ ഉസൈന്‍ ബോള്‍ട്ടി'ന്റെ മറുപടി
Summary
സംസ്ഥാന സര്‍ക്കാരിന്റെ വിദ്യാഭ്യാസ നയത്തിനെതിരെ എംഎസ്എഫ് കോഴിക്കോട് നടത്തിയ ഒരൊറ്റ മാര്‍ച്ചിനിടെയാണ് ജിഫ്രി പൊലീസ് ലാത്തിച്ചാര്‍ജില്‍ നിന്നും ഓടുന്നത് ദൃശ്യമാധ്യമങ്ങളില്‍ വന്നത്.
പരിഹസിച്ചവര്‍ക്ക് 'പാവങ്ങളുടെ ഉസൈന്‍ ബോള്‍ട്ടി'ന്റെ മറുപടി


പൊലീസ് ലാത്തിച്ചാര്‍ജിനിടെ ഓടി രക്ഷപ്പെട്ട് വാര്‍ത്തകളില്‍ ഇടം നേടിയ എംഎസ്എഫ് നേതാവ് സയീദ് ശറഫുദ്ദീന്‍ ജിഫ്രി പരിഹസിക്കുന്നവര്‍ക്ക് മറുപടിയുമായി രംഗത്ത്. ഒറ്റ ദിവസം കൊണ്ട് തന്നെ ഏറെ പ്രശസ്തനാക്കിയ സ്‌നേഹ നിധികളായ മാധ്യമ പ്രവര്‍ത്തകര്‍ക്കും ട്രോളര്‍മാര്‍ക്കും സൈബര്‍ പോരാളികള്‍ക്കും നന്ദി രേഖപ്പെടുത്തുന്നതായി ജിഫ്രി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
സംസ്ഥാന സര്‍ക്കാരിന്റെ വിദ്യാഭ്യാസ നയത്തിനെതിരെ എംഎസ്എഫ് കോഴിക്കോട് നടത്തിയ ഒരൊറ്റ മാര്‍ച്ചിനിടെയാണ് ജിഫ്രി പൊലീസ് ലാത്തിച്ചാര്‍ജില്‍ നിന്നും ഓടുന്നത് ദൃശ്യമാധ്യമങ്ങളില്‍ വന്നത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ സാമൂഹ്യമാധ്യമങ്ങളില്‍ ജിഫ്രിയെ പരിഹസിച്ച് നിരവധി പോസ്റ്റുകളാണ് വന്നത്. വാര്‍ത്തയുടെ ചുവടുപിടിച്ച് ദേശീയമാധ്യമങ്ങളും ഗള്‍ഫില്‍ നിന്ന് പ്രസിദ്ധീകരിക്കുന്ന ഖലീജ് ടൈസുമടക്കം സംഭവം റിപ്പോര്‍ട്ട് ചെയ്തു.

പ്രിയ സഹോദരങ്ങളേ... ഒറ്റ ദിവസം കൊണ്ട് എന്നെ ഏറെ പ്രശസ്തനാക്കിയ സ്നേഹ നിധകളായ മാധ്യമ പ്രവര്‍ത്തകര്‍ക്കും ട്രോളര്‍മ...

Posted by Sayd Sharafudheen Jifri on Wednesday, August 31, 2016