LiveTV

Live

Kerala

ഭൂമി ക്രയവിക്രയ നിരോധം; കടം വീട്ടാനാകാതെ ദുരിതംപേറുന്ന വീട്ടമ്മ

Summary
ഭൂമി ക്രയവിക്രയം തടഞ്ഞത് മൂലം സ്ഥലം വിറ്റ് കടം വീട്ടാന്‍ പോലും കഴിയാത്ത ഗതികേടിലാണ് പുതുപ്പാടി കരിങ്കുളത്തെ തങ്കമണി എന്ന വീട്ടമ്മ.

ഭൂമി ക്രയവിക്രയം തടഞ്ഞത് മൂലം സ്ഥലം വിറ്റ് കടം വീട്ടാന്‍ പോലും കഴിയാത്ത ഗതികേടിലാണ് പുതുപ്പാടി കരിങ്കുളത്തെ തങ്കമണി എന്ന വീട്ടമ്മ. മകളുടെ വിവാഹത്തിന് കടം വാങ്ങിയ സ്വര്‍ണത്തിന്റെ പണത്തിനായി ജ്വല്ലറി ഉടമ നിരന്തരം വീട്ടിലെത്തുമ്പോള്‍ ഒരു മറുപടി പോലും ഈ വിധവയ്ക്ക് പറയാനാകുന്നില്ല.

കാലപ്പഴക്കം മൂലം തകര്‍ന്നു വീഴാറായ വീട്ടിലാണ് തങ്കമണിയുടെ താമസം. കൈവശമുള്ള നാല്‍പ്പത്തഞ്ച് സെന്‍റ് ഭൂമിയില്‍ പത്ത് സെന്‍റ് മകളുടെ വിവാഹ ആവശ്യത്തിന് വില്‍ക്കാന്‍ അയല്‍വാസിയുമായ കരാറിലെത്തിയതാണ്. വിവാഹ ആവശ്യത്തിന് ഭൂമി വില്‍ക്കാമെന്ന 2010 ലെ ഉത്തരവിന്‍റെ ബലത്തിലായിരുന്നു വില്‍ക്കാനുള്ള ശ്രമം‍. എന്നാല്‍ ഈ ഉത്തരവ് സര്‍ക്കാര്‍ പിന്‍വലിച്ചു എന്നറിഞ്ഞതോടെ വില്‍പ്പന മുടങ്ങി. ഒരു ജ്വല്ലറിയില്‍ നിന്നും ആഭരണങ്ങള്‍ കടം വാങ്ങിയാണ് മകളുടെ വിവാഹം നടത്തിയത്. ഭൂമി വില്‍ക്കാന്‍ കഴിയാതെ വന്നതോടെ കടം വീട്ടാന്‍ കഴിയാത്ത സ്ഥിതി വന്നു. 25 വര്‍ഷത്തിലധികമായി തങ്കമണിയുടെ കൈവശമുള്ള ഭൂമിയാണിത്. പട്ടയം അടക്കമുള്ള രേഖകളും കൈവശമുണ്ട്. എന്നിട്ടും ഈ ദുസ്ഥിതി നേരിടേണ്ടി വന്നതിന്‍റെ നിരാശയിലാണ് തങ്കമ്മ.