LiveTV

Live

Kerala

മട്ടാഞ്ചേരി കൊട്ടാരം സ്വകാര്യ കമ്പനിക്ക് കൈമാറാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കം: പ്രതിഷേധം ശക്തമാകുന്നു

മട്ടാഞ്ചേരി കൊട്ടാരം സ്വകാര്യ കമ്പനിക്ക് കൈമാറാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കം: പ്രതിഷേധം ശക്തമാകുന്നു
Summary
സംസ്ഥാന സര്‍ക്കാരിന്റെ മേല്‍നോട്ടത്തില്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യയുടെ നിയന്ത്രണത്തിലാണ് ഇപ്പോള്‍ കൊട്ടാരം. എന്നാല്‍ കൈമാറ്റം..

മട്ടാഞ്ചേരി കൊട്ടാരം സ്വകാര്യ കമ്പനിക്ക് കൈമാറാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു. സംസ്ഥാന സര്‍ക്കാരിന്റെ മേല്‍നോട്ടത്തില്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യയുടെ നിയന്ത്രണത്തിലാണ് ഇപ്പോള്‍ കൊട്ടാരം. എന്നാല്‍ കൈമാറ്റം സംബന്ധിച്ച വിവരങ്ങള്‍ ലഭിച്ചിട്ടില്ലെന്നാണ് ഉദ്യോഗസ്ഥരുടെ വിശദീകരണം.

കേന്ദ്രം സ്വകാര്യ കമ്പനികള്‍ക്ക് നല്‍കാന്‍ തീരുമാനിച്ചിട്ടുള്ള 95 ചരിത്ര സ്മാരകങ്ങളില്‍ ഒന്നാണ് മട്ടാഞ്ചേരി കൊട്ടാരം. നിലവില്‍ സംസ്ഥാന സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള കൊട്ടാരം ട്രാവല്‍ കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയെന്ന സ്വകാര്യ കമ്പനിക്ക് നല്‍കാനുള്ള നീക്കത്തിനെതിരെയാണ് പ്രതിഷേധം ഉയരുന്നത്. കൊച്ചി രാജാവായിരുന്ന കേരള വര്‍മ്മയോടുള്ള ആദര സൂചകമായി പോര്‍ച്ചുഗീസുകാര്‍ സമ്മാനിച്ച കൊട്ടാരം കൊച്ചി സന്ദര്‍ശിക്കാനെത്തുന്ന വിനോദ സഞ്ചാരികളുടെയും ചരിത്ര വിദ്യാര്‍ഥികളുടേയും പ്രധാന ആകര്‍ഷണ കേന്ദ്രങ്ങളില്‍ ഒന്നാണ്.

ശരാശരി 1500 ലധികം ആളുകളാണ് മ്യൂസിയം സന്ദര്‍ശനത്തിന്റെ ഭാഗമായി ദിനം പ്രതി കൊട്ടാരത്തിലെത്തുന്നത്. കൊച്ചി ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ള ക്ഷേത്രം സ്ഥിതി ചെയ്യുന്നതും ഈ കൊട്ടരാത്തിനകത്താണ്. കൊട്ടാരം സ്വകാര്യ കമ്പനിക്ക് നല്‍കിയാല്‍ ക്ഷേത്രാചാരങ്ങള്‍ക്ക് തടസം വരുമോയെന്ന ആശങ്കയും വിശ്വാസികളെ സംബന്ധിച്ചുണ്ട്.