LiveTV

Live

Kerala

റോ റോ സര്‍വീസ് മുടങ്ങി; കൊച്ചി കോര്‍പറേഷനില്‍ പ്രതിപക്ഷ പ്രതിഷേധം

റോ റോ സര്‍വീസ് മുടങ്ങി; കൊച്ചി കോര്‍പറേഷനില്‍ പ്രതിപക്ഷ പ്രതിഷേധം
Summary
ഫോര്‍ട്ട് കൊച്ചി -വൈപ്പിന്‍ റോ റോ സര്‍വീസ് മുടങ്ങിയതില്‍ കൊച്ചി കോര്‍പറേഷനില്‍ പ്രതിപക്ഷ പ്രതിഷേധം. പ്രത്യേക കൌണ്‍സില്‍ യോഗം ഭരണ-പ്രതിപക്ഷ ബഹളത്തില്‍ മുങ്ങി.

ഫോര്‍ട്ട് കൊച്ചി -വൈപ്പിന്‍ റോ റോ സര്‍വീസ് മുടങ്ങിയതില്‍ കൊച്ചി കോര്‍പറേഷനില്‍ പ്രതിപക്ഷ പ്രതിഷേധം. പ്രത്യേക കൌണ്‍സില്‍ യോഗം ഭരണ-പ്രതിപക്ഷ ബഹളത്തില്‍ മുങ്ങി. ചേംബര്‍ വിട്ടിറങ്ങിയ മേയറെ പ്രതിപക്ഷം ഉപരോധിച്ചു. പ്രതിഷേധത്തെ തുടര്‍ന്ന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട മേയറെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

റോ റോ സര്‍വീസിലെ സുതാര്യത അന്വേഷിക്കണമെന്നും ഉ‌ത്തരവാദിത്തം ഏറ്റെടുത്ത് മേയര്‍ സൌമിനി ജെയിന്‍ രാജിവെക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. പത്താം തിയ്യതിക്ക് മുമ്പ് റോ റോ സര്‍വീസ് പുനസ്ഥാപിച്ചില്ലെങ്കില്‍ ജനകീയ പ്രതിഷേധമുണ്ടാകുമെന്നും പ്രതിപക്ഷത്തിന്റെ മുന്നറിയിപ്പ്. വാക്കുതര്‍ക്കം ഉച്ചസ്ഥായിയിലായി.

എല്ലാ പ്രതിസന്ധിക്കും കാരണം ഷിപ്പിംങ് ആന്റ് ഇന്‍ലാന്റ് നാവിഗേഷന്‍ കോര്‍പറേഷന്റെ പിടിപ്പുകേടാണെന്ന് മേയര്‍ ആരോപിച്ചു. കെഎസ്ഐഎന്‍സി കോര്‍പറേഷനെ വഞ്ചിച്ചുവെന്നും മേയര്‍ പറഞ്ഞു. എല്ലാകുറ്റവും കെഎസ്ഐഎന്‍സിയില്‍ ആരോപിച്ച് ഉത്തരവാദിത്തത്തില്‍ നിന്ന് കോര്‍പറേഷന് മാറി നില്‍ക്കാനാവില്ലെന്നാരോപിച്ച് മേയറെ പ്രതിപക്ഷം ഉപരോധിച്ചു. പൊലീസ് എത്തിയതോടെയാണ് പ്രതിഷേധം അവസാനിച്ചത്. പ്രതിഷേധത്തെത്തുടര്‍ന്ന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട മേയറെ ആശപപത്രിയില്‍ പ്രവേശിപ്പിച്ചു.