LiveTV

Live

Kerala

വില്ല്യാപ്പിള്ളിയില്‍ മുസ്ലീം ലീഗ്-ബിജെപി സംഘര്‍ഷം

വില്ല്യാപ്പിള്ളിയില്‍ മുസ്ലീം ലീഗ്-ബിജെപി സംഘര്‍ഷം
Summary
സംഭവത്തില്‍ പ്രതിഷേധിച്ച് മുസ്ലീം ലീഗ് നടത്തിയ പ്രകടനത്തിനിടയിലാണ് സംഘര്‍ഷം ഉണ്ടായത്

കോഴിക്കോട് വില്ല്യാപ്പിള്ളിയില്‍ മുസ്ലീം ലീഗ്-ബിജെപി സംഘര്‍ഷം. സംഘര്‍ഷത്തില്‍ നാല് ബി.ജെ.പി പ്രവര്‍ത്തകര്‍ക്കും രണ്ട് ലീഗ് പ്രവര്‍ത്തകര്‍ക്കും പരുക്കേറ്റു. വില്ല്യാപ്പള്ളിയിലെ ബി.ജെ.പി ഓഫീസിനും രണ്ടു കടകള്‍ക്കും നേരെ ആക്രമണമുണ്ടായി. സംഭവത്തില്‍ പ്രതിഷേധിച്ച് രാവിലെ ആറു മുതല്‍ പതിനൊന്നു മണി വരെ വില്ല്യാപ്പളളിയില്‍‌ ബി.ജെ.പി ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. പ്രദേശത്ത് വടകര ഡി.വൈ.എസ്.പിയുടെ നേതൃത്വത്തില്‍ വന്‍ പൊലീസ് സംഘം ക്യാമ്പ് ചെയ്യുന്നുണ്ട്.