LiveTV

Live

Kerala

റൈഫിള്‍ അസോസിയേഷനിലെ വെടിയുണ്ടകള്‍ കാണാതായ കേസ്; അന്വേഷണം സിബിഐ അട്ടിമറിച്ചെന്ന് 

റൈഫിള്‍ അസോസിയേഷനിലെ വെടിയുണ്ടകള്‍ കാണാതായ കേസ്; അന്വേഷണം സിബിഐ അട്ടിമറിച്ചെന്ന് 
Summary
റൈഫിള്‍ അസോസിയേഷനില്‍ നിന്ന് ഒന്നരലക്ഷത്തോളം വെടിയുണ്ടകള്‍ കാണാതായ കേസിലെ അന്വേഷണം സിബിഐ അട്ടിമറിച്ചതായി പരാതി

റൈഫിള്‍ അസോസിയേഷനില്‍ നിന്ന് ഒന്നരലക്ഷത്തോളം വെടിയുണ്ടകള്‍ കാണാതായ കേസിലെ അന്വേഷണം സിബിഐ അട്ടിമറിച്ചതായി പരാതി. കാണാതായ വെടിയുണ്ടകളെപ്പറ്റി പരാമര്‍ശമില്ലാത്ത സിബിഐ അന്വേഷണ റിപ്പോര്‍ട്ട് ക്രൈംബ്രാഞ്ച് കുറ്റക്കാരെന്ന് കണ്ടെത്തിയവര്‍ക്ക് ക്ലീന്‍ ചിറ്റും നല്‍കുന്നു. പരാതിക്കാരനെ ഭീഷണിപ്പെടുത്തിയാണ് കേസ് അട്ടിമറിച്ചതെന്നാരോപിച്ചുള്ള ഹരജി ഫയലില്‍ സ്വീകരിച്ച ഹൈക്കോടതി സിബിഐക്കും ഡിജിപിക്കും നോട്ടീസയച്ചു. ഒന്നരലക്ഷത്തോളം വെടിയുണ്ടകള്‍ കാണാതായതായി കോട്ടയം റൈഫിള്‍ അസോസിയേഷന്‍ സെക്രട്ടറി നല്‍കിയ പരാതിയിലാണ് 2016ല്‍ സിബിഐ അന്വേഷണം ആരംഭിച്ചത്.

4 കേസും രജിസ്റ്റര്‍ ചെയ്തു. എന്നാല്‍ അന്തിമ അന്വേഷണ റിപ്പോര്‍ട്ടില്‍ എല്ലാവര്‍ക്കും ക്ലീന്‍ ചിറ്റ്. പൊലീസ് ആസ്ഥാനത്തിന്റെ ചുമതലയിലുള്ള സ്റ്റേറ്റ് റൈഫിള്‍ അസോസിയേഷന്റെ പേരില്‍ വ്യാജ രജിസ്ട്രേഷന്‍ നടത്തിയത് സമയക്കുറവ് മൂലമെന്നാണ് അന്വേഷണ റിപ്പോര്‍ട്ട്. വെടിയുണ്ടകള്‍ കാണാതായതിനെക്കുറിച്ച് മിണ്ടുന്ന പോലുമില്ല. പരാതിക്കാരനെ സമ്മര്‍ദ്ദത്തിലാക്കി പരാതിയില്ലെന്ന് എഴുതി വാങ്ങിയാണ് സിബിഐ അന്വേഷണം അവസാനിപ്പിച്ചതെന്നാണ് ഉയരുന്ന ആരോപണം. നേരത്തെ ഏറെ ഗൌരവമുള്ളതെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തുകയും കൂടുതല്‍ അന്വേഷണത്തിന് സിബിഐ ഏറ്റെടുക്കുകയും ചെയ്ത കേസിനാണ് ഈ ദുര്‍ഗതി.

കേസ് അട്ടിമറിക്കുകയാണെന്നും സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്നും കാട്ടി കൊല്ലം, തൃശൂര്‍ റൈഫിള്‍ അസോസിയേഷന്‍ ഭാരവാഹികള്‍ നല്‍കിയ ഹരജികള്‍ ഫയലില്‍ സ്വീകരിച്ച ഹൈക്കോടതി സിബിഐക്കും ഡിജിപിക്കും അടക്കം നോട്ടീസ് അയച്ചു. സാങ്കേതികമായി പൊലീസ് ആസ്ഥാനത്തെ ഐ ജിയാണ് കേരള സ്റ്റേറ്റ് റൈഫിള്‍ അസോ. പ്രസിഡന്റ്. അന്വേഷണത്തിന്റെ ഗതി ഇങ്ങനെയായതില്‍ അവര്‍ക്കും പരിഭവമില്ല. പരാതിയില്‍ ഡിജിപി ഇടപെട്ടതിനെത്തുടര്‍ന്ന് ഏപ്രില്‍ രണ്ടിന് അടിയന്തര ജനറല്‍ ബോഡി വിളിച്ചുചേര്‍ത്തിട്ടുണ്ട്.