LiveTV

Live

Kerala

വനിതാ ദിനത്തില്‍ യുവതിക്ക് നഗരമധ്യത്തില്‍ മര്‍ദ്ദനം; വനിതാ കമ്മിഷന്‍ ഇടപെട്ടു

വനിതാ ദിനത്തില്‍ യുവതിക്ക് നഗരമധ്യത്തില്‍ മര്‍ദ്ദനം; വനിതാ കമ്മിഷന്‍ ഇടപെട്ടു
Summary
ഓട്ടോചാര്‍ജ്ജുമായി ബന്ധപ്പെട്ട വിഷയമാണ് ആലങ്ങാട് കളപറമ്പത്ത് ജോസിന്റെ ഭാര്യ നീതക്ക് മര്‍ദ്ദനമേല്‍ക്കാന്‍ കാരണം

ആലുവ നഗര മധ്യത്തിൽ നിയമ വിദ്യാര്‍ഥിയായ വീട്ടമ്മക്ക് ഓട്ടോറിക്ഷ ഡ്രൈവറില്‍ നിന്ന് മര്‍ദ്ദനമേല്‍ക്കേണ്ടി വന്ന സംഭവത്തില്‍ സംസ്ഥാന വനിതാ കമ്മീഷന്‍റെ ഇടപെടല്‍. കുറ്റക്കാരനായ ഓട്ടോറിക്ഷാ ഡ്രൈവറെ അറസ്റ്റ് ചെയ്യാന്‍ വനിതാ കമ്മിഷന്‍ അധ്യക്ഷ എംസി ജോസഫൈന്‍ നിര്‍ദ്ദേശം നല്‍കി.

ഇന്നലെ വനിതാ ദിനത്തിലായിരുന്നു യുവതിക്ക് മര്‍ദ്ദനമേറ്റത്. ഓട്ടോചാര്‍ജ്ജുമായി ബന്ധപ്പെട്ട വിഷയമാണ് ആലങ്ങാട് കളപറമ്പത്ത് ജോസിന്റെ ഭാര്യ നീതക്ക് മര്‍ദ്ദനമേല്‍ക്കാന്‍ കാരണം. ആലുവ ബൈപാസിൽ ബസിറങ്ങിയ നീത റെയിൽവെ സ്റ്റേഷൻ ഭാഗത്തേക്ക് ഓട്ടോയിൽ കയറി. യാത്രപൂര്‍ത്തിയപ്പോള് ഓട്ടോ ഡ്രൈവര് 40 രൂപ ആവശ്യപ്പെട്ടു. തുടര്‍ന്ന് 35 രൂപ ചില്ലറയുള്ളൂവെന്നും അല്ലാത്ത പക്ഷം 500 രൂപ നോട്ട് തരാമെന്നു നീത അറിയിച്ചു. 35 രൂപ നിരസിച്ച ഓട്ടോ ഡ്രൈവര് തൊട്ടടുത്ത പെട്രോള്‍ പമ്പിൽ നിന്ന് ചില്ലറ വാങ്ങി ശേഷം 50 രൂപ ഓട്ടോ ചാര്‍ജ്ജ് ഈടാക്കി. ഇത് ചോദ്യം ചെയ്തതിനെ തുടര്‍ന്നായിരുന്നു നീതക്ക് മര്‍ദ്ദനമേറ്റത്. സംഭവം വാര്‍ത്തയായതിനെ തുടര്‍ന്നാണ് വനിതാ കമ്മിഷന്‍റെ ഇടപെടല്‍. നിതയുമായി കമ്മിഷന്‍ അംഗം ഷിജി ശിവജി ടെലഫോണില്‍ സംസാരിച്ചു.