LiveTV

Live

Kerala

സോളാർ കമ്മീഷനെ നിയമിച്ച കാബിനറ്റ് നോട്ട് കാണാനില്ലെന്ന് സർക്കാർ

സോളാർ കമ്മീഷനെ നിയമിച്ച കാബിനറ്റ് നോട്ട് കാണാനില്ലെന്ന് സർക്കാർ
Summary
മന്ത്രിസഭ യോഗ തീരുമാനങ്ങളുടെ ഫയലിനൊപ്പം കാബിനറ്റ് നോട്ട് കാണാനില്ല. കാബിനറ്റ് നോട്ട് തയ്യാറാക്കിയത് ഉമ്മന്‍ചാണ്ടിയുടെ ഓഫീസാണെന്നും സത്യവാങ്മൂലത്തില്‍

സോളാർ ജുഡീഷ്യൽ അന്വേഷണ കമ്മീഷൻ നിയമനത്തിന്റെ കാബിനറ്റ് നോട്ട് കാണാനില്ലെന്ന് സർക്കാർ. അജണ്ടയ്ക്ക്‌ പുറത്ത് ചർച്ച ചെയ്ത വിഷയത്തിൽ കാബിനറ്റ് നോട്ട് തയാറാക്കിയത് ഉമ്മൻ ചാണ്ടിയുടെ ഓഫീസ് ആണെന്നും ആഭ്യന്തര വകുപ്പ് അഡീഷനൽ സെക്രട്ടറി നൽകിയ അധിക സത്യവാങ്മൂലത്തിൽ പറയുന്നു.

സോളാർ ജുഡീഷ്യൽ അന്വേഷണ കമ്മീഷന്റെ നിയമനം നിയമ വിരുദ്ധമാണെന്ന ഉമ്മൻ ചാണ്ടിയുടെ വാദത്തിന് മറുപടിയായാണ് സർക്കാരിന്റെ സത്യവാങ്മൂലം. ജുഡീഷ്യൽ അന്വേഷണ കമ്മീഷന്റെ നിയമനം മന്ത്രിസഭാ തീരുമാനത്തിന്റെ ഫയലുകൾക്കൊപ്പം കാബിനറ്റ് നോട്ട് കാണുന്നില്ലെന്നും ആഭ്യന്തര വകുപ്പ് അഡീഷനൽ സെക്രട്ടറി നൽകിയ അധിക സത്യവാങ്മൂലത്തിൽ പറയുന്നു. കമ്മീഷനെ നിയമിച്ച കാബിനറ്റ് രേഖകൾ നൽകണം എന്ന് കഴിഞ്ഞ ദിവസം ഹൈക്കോടതി നിർദേശിച്ചിരുന്നു.

കമ്മീഷനെ നിയമിച്ച മന്ത്രി സഭാ യോഗത്തിന് അഭിപ്രായ രൂപീകരണം ഉണ്ടായിരുന്നില്ലെന്നെന്നാണ് ഉമ്മൻ ചാണ്ടിയുടെ വാദം. സോളാർ കേസിൽ സർക്കാർ ഉരുണ്ടു കളിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചു. കേസിൽ വാദം തുടരുകയാണ്.