LiveTV

Live

Kerala

പെണ്‍തെരുവായി മിഠായി തെരുവ്

പെണ്‍തെരുവായി മിഠായി തെരുവ്
Summary
മിഠായിതെരുവില്‍ വര്‍ഷങ്ങളായി ജോലി ചെയ്തിരുന്ന തൊഴിലാളികള്‍ നേരിടുന്ന അവഗണനക്കെതിരെയായിരുന്നു പെണ്‍കൂട്ടിന്‍റെ നേതൃത്വത്തില്‍ പ്രകടനം നടത്തിയത്

അന്താരാഷ്ട്ര വനിത ദിനത്തില്‍ പെണ്‍തെരുവായി മാറുകയായിരുന്നു കോഴിക്കോട് മിഠായിതെരുവ്. വനിത സംഘടനകളുടെയും തൊഴിലാളി സംഘടനകളുടെയും ആഭിമുഖ്യത്തില്‍ നിരവധി പരിപാടികളാണ് ഇവിടെ നടന്നത്. മിഠായിതെരുവില്‍ വര്‍ഷങ്ങളായി ജോലി ചെയ്തിരുന്ന തൊഴിലാളികള്‍ നേരിടുന്ന അവഗണനക്കെതിരെയായിരുന്നു പെണ്‍കൂട്ടിന്‍റെ നേതൃത്വത്തില്‍ പ്രകടനം നടത്തിയത്. ഞങ്ങളും മനുഷ്യരാണ്, ഞങ്ങളും തൊഴിലാളികളാണ് എന്നതായിരുന്നു മുദ്രാവാക്യം.

ശാസ്ത്രസാഹിത്യ പരിഷത്ത് പാട്ടും നാടകവും വര്‍ത്തമാനങ്ങളുമായി വനിത ദിനം ആഘോഷിച്ചു. കടമ്മനിട്ടയുടെ കുറത്തി എന്ന കവിതയുടെ ദൃശ്യാവിഷ്കാരവും മിഠായിതെരുവില്‍ നടന്നു. കുറത്തിക്ക് 40 വര്‍ഷം പിന്നിടുന്ന സാഹചര്യത്തിലായിരുന്നു വനിത ദിനത്തില്‍ അവതരണം. വിവിധ സ്കൂളുകളിലെയും കോളേജുകളിലെയും വിദ്യാര്‍ത്ഥികളും വനിത ദിനത്തിന്‍റെ ഭാഗമായി വ്യത്യസ്ത പരിപാടികളുമായി എത്തി.