LiveTV

Live

Kerala

ഹര്‍ത്താലിനിടെ അക്രമം; ലീഗ് നേതാവ് പൊലീസ് സ്റ്റേഷനില്‍ നിന്നും പ്രതികളെ ബലം പ്രയോഗിച്ച് മോചിപ്പിച്ചു

ഹര്‍ത്താലിനിടെ അക്രമം; ലീഗ് നേതാവ്  പൊലീസ് സ്റ്റേഷനില്‍ നിന്നും പ്രതികളെ ബലം പ്രയോഗിച്ച് മോചിപ്പിച്ചു
Summary
ലീഗ് നേതാവ് റിയാസ് നാലകത്തിന്റെ നേതൃത്വത്തിലാണ് മോചിപ്പിച്ചത്

മണ്ണാര്‍ക്കാട് ഹര്‍ത്താലിന്റെ മറവില്‍ അക്രമം അഴിച്ചുവിട്ട ലീഗ് പ്രവര്‍ത്തകരെ പൊലീസ് സ്റ്റേഷനില്‍ നിന്ന് യൂത്ത് ലീഗ് നേതാവ് ബലം പ്രയോഗിച്ച് മോചിപ്പിച്ചു. കല്ലടിക്കോട് പൊലീസ് സ്റ്റേഷനില്‍ ഇന്നലെ വൈകിട്ടാണ് സംഭവം. സഫീര്‍ വധക്കേസ് പ്രതികളെ ഉച്ചക്ക് ശേഷം മണ്ണാര്‍ക്കാട് കോടതിയില്‍ ഹാജരാക്കും.

എംഎസ്എഫ് പ്രവര്‍ത്തകന്‍ സഫീറിനെ കുത്തിക്കൊന്നതില്‍ പ്രതിഷേധിച്ച് മണ്ണാര്‍ക്കാട് നിയോജക മണ്ഡലത്തില്‍ മുസ്ലിം ലീഗ് ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ വ്യാപക അക്രമങ്ങളുണ്ടായി. കല്ലടിക്കോട് മേഖലയില്‍ അക്രമം അഴിച്ചുവിട്ട ഏതാനും എം എസ് എഫ് പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവരെയാണ് യൂത്ത് ലീഗ് മണ്ഡലം നേതാവ് റിയാസ് നാലകത്തിന്റെ നേതൃത്വത്തില്‍ കല്ലടിക്കോട് സ്റ്റേഷനില്‍ നിന്ന് ബലം പ്രയോഗിച്ച് ഇറക്കിക്കൊണ്ടുപോയത്. കല്ലടിക്കോട് സ്റ്റേഷനിലെ പൊലീസുകാരെ റിയാസ് വെല്ലുവിളിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

ഹര്‍ത്താല്‍ മറവില്‍ നടന്ന അക്രമസംഭവങ്ങളില്‍ മുസ്ലിം ലീഗ് നേതൃത്വം മറുപടി പറയണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും സിപിഐ നേതാവ് ബിനോയ് വിശ്വവും ആവശ്യപ്പെട്ടു. സഫീര്‍ വധക്കേസില്‍ അറസ്റ്റിലായ അഞ്ച് പ്രതികളേയും ഇന്ന് ഉച്ചക്ക്ശേഷം മണ്ണാര്‍ക്കാട് മുന്‍സിഫ് കോടതിയില്‍ ഹാജരാക്കും.