LiveTV

Live

Kerala

എസ്എഫ്ഐ വനിത നേതാവിനെതിരെ സൈബര്‍ ആക്രമണം

എസ്എഫ്ഐ വനിത നേതാവിനെതിരെ സൈബര്‍ ആക്രമണം
Summary
സംഘ്പരിവാര്‍ സംഘടനകളുടെ നേതൃത്വത്തിലുള്ള ആസൂത്രിത ആക്രമണമാണ് നടക്കുന്നതെന്ന് ആരോപിച്ച് മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കി.

ആര്‍ത്തവ ദിനങ്ങളിലെ ക്ഷേത്ര പ്രവേശന വിലക്കിനെതിരെ ഫേസ്ബുക്ക് പോസ്റ്റിട്ട വിദ്യാര്‍ഥിനിക്കെതിരെ സൈബര്‍ ആക്രമണം. എസ്എഫ്ഐ നേതാവായ നവമി രാമചന്ദ്രനെതിരെയാണ് സൈബര്‍ ആക്രമണം നടക്കുന്നത്. നവമിയുടെ സഹോദരിയെ അപായപ്പെടുത്താനും ശ്രമം നടന്നു. സംഘ്പരിവാര്‍ സംഘടനകളുടെ നേതൃത്വത്തിലുള്ള ആസൂത്രിത ആക്രമണമാണ് നടക്കുന്നതെന്ന് ആരോപിച്ച് മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കി.

അമ്പലത്തിന് പുറത്തൊരു മുറി പണിയണം മാസമുറയ്ക്ക് ദേവിക്കിരിക്കാന്‍ എന്ന വിനേഷ് ബാവിക്കരയുടെ കവിത ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തതിനാണ് എസ്എഫ്ഐ ജില്ലാ നേതാവായ നവമി രാമചന്ദ്രനെതിരെ സൈബര്‍ ആക്രമണം നടക്കുന്നത്. പോസ്റ്റിന് കീഴെ അശ്ലീല കമന്റുകളും ഭീഷണി സന്ദേശങ്ങളുമുണ്ട്. നവമിയുടെ സഹോദരിയും പത്താം ക്ലാസ് വിദ്യാര്‍ഥിനിയുമായ ലക്ഷ്മിയെ ബൈക്കിലെത്തിയ അജ്ഞാത സംഘം രണ്ട് തവണ അപായപ്പെടുത്താന്‍ ശ്രമിച്ചു. നവമിക്കെതിരെ വീട്ട് പരിസരത്ത് പോസ്റ്റര്‍ പ്രചരണവും നടക്കുന്നുണ്ട്. പൊലീസില്‍ പരാതി നല്‍കി ഒരാഴ്ചയായെങ്കിലും നടപടി ഉണ്ടായിട്ടില്ലെന്ന് മാതാപിതാക്കള്‍ പറയുന്നു. കമന്റുകളിട്ട പല പ്രൊഫൈലുകളും വ്യാജമാണെന്നാണ് പൊലീസ് വിശദീകരണം.