LiveTV

Live

Kerala

അതിരൂപതയിലെ വിവാദ ഭൂമികച്ചവടം; പ്രതിഷേധം ശക്തമാക്കി ഒരുവിഭാഗം

അതിരൂപതയിലെ വിവാദ ഭൂമികച്ചവടം; പ്രതിഷേധം ശക്തമാക്കി ഒരുവിഭാഗം
Summary
എറണാകുളം- അങ്കമാലി അതിരൂപതയിലെ വിവാദ ഭൂമികച്ചവടത്തില്‍ ഒരു വിഭാഗം വിശ്വാസികള്‍ പരസ്യ പ്രതിഷേധം ശക്തമാക്കുന്നു. കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പദവിയൊഴിയണമെന്നാവശ്യപ്പെട്ട്

എറണാകുളം- അങ്കമാലി അതിരൂപതയിലെ വിവാദ ഭൂമികച്ചവടത്തില്‍ ഒരു വിഭാഗം വിശ്വാസികള്‍ പരസ്യ പ്രതിഷേധം ശക്തമാക്കുന്നു. കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പദവിയൊഴിയണമെന്നാവശ്യപ്പെട്ട് ഒരു വിഭാഗം അതിരൂപതാ അസ്ഥാനം ഉപരോധിച്ചു. ആര്‍ച്ച് ഡയോസിസ് മൂവ്മെന്റ് ഫോര്‍ ട്രാന്‍സ്പെരന്‍സിയുടെ പ്രവര്‍ത്തകരാണ് ഉപരോധ സമരം സംഘടിപ്പിച്ചത്.

സീറോ-മലബാര്‍ സഭയുടെ എറണാകുളം-അങ്കമാലി അതിരൂപതയിലെ വിവാദ ഭൂമികച്ചവടത്തില്‍ കര്‍ദ്ദിനാളിനും ഇതര ആരോപണവിധേയര്‍ക്കുമെതിരെ ക്രമിനല്‍ കേസെടുക്കണമെന്നാവശ്യപ്പെട്ടുള്ള വിവിധ ഹരജികള്‍ ഹൈക്കോടതിയുടെ പരിഗണയ്ക്ക് വന്നിരുന്നു. സഭയുടെ ഭൂമി സ്വകാര്യ സ്വത്താണെന്നും ട്രസ്റ്റ് അല്ലെന്നുമുള്ള വിശദീകരണമാണ് കര്‍ദിനാളിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ കോടതിയില്‍ നല്‍കിയത്. ഇതോടെയാണ് പരസ്യ പ്രതിഷേധം ശക്തമാക്കാന്‍ വിമത വിഭാഗം വിശ്വാസികള്‍ തീരുമാനിച്ചത്

സഭയുടെ പണം കേസ് നടത്തിപ്പിന് ഉപയോഗിക്കരുത്. സഭയുടെ സ്വത്ത് സ്വകാര്യ സ്വത്താണെന്ന നിലപാട് അപലപനീയമാണ്. ഭൂമിയിടപാടില്‍ ധാര്‍മിക വീഴ്ച വരുത്തിയ കര്‍ദിനാള്‍ പദവിയൊഴിയണെ തുടങ്ങിയവയാണ് പ്രതിഷേധക്കാരുടെ നിലപാട്. പ്രതിഷേധം ശക്തമാക്കുന്നതിന്റെ ഭാഗമായി വരുന്ന ഞായറാഴ്ച പൂണിത്തുറ സെന്റ് ജെയിംസ് പള്ളിയില്‍ വിശദീകരണ യോഗവും വിളിച്ചുചേര്‍ത്തിട്ടുണ്ട്.