LiveTV

Live

Kerala

ഡീസല്‍ ക്ഷാമം: പത്തനംതിട്ടയിലെ കെഎസ്ആര്‍ടിസി സര്‍വീസ് തകരാറിലായി

ഡീസല്‍ ക്ഷാമം: പത്തനംതിട്ടയിലെ കെഎസ്ആര്‍ടിസി സര്‍വീസ് തകരാറിലായി
Summary
64 ലക്ഷം രൂപ കുടിശിക ആയതിനെ തുടർന്ന് സമീപത്തെ സ്വകാര്യ പമ്പ് ഡീസൽ നൽകുന്നത് നിർത്തി

ഡീസൽ ക്ഷാമത്തെ തുടർന്ന് പത്തനംതിട്ട കെഎസ്ആര്‍ടിസി ഡിപ്പോയിലെ സർവീസുകൾ അവതാളത്തിൽ . 64 ലക്ഷം രൂപ കുടിശിക ആയതിനെ തുടർന്ന് സമീപത്തെ സ്വകാര്യ പമ്പ് ഡീസൽ നൽകുന്നത് നിർത്തിയതാണ് പ്രതിസന്ധിക്ക് കാരണം

പത്തനംതിട്ടയിലെയും സബ് ഡിപ്പോ ആയ റാന്നിയിലെയും അടക്കം 60 ഓളം ബസുകളുടെ സർവീസുകളാണ് പ്രതിസന്ധിയിരിക്കുന്നത്. നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ പത്തനംതിട്ടയിൽ കെഎസ്ആര്‍ടിസി ക്ക് സ്വന്തം പമ്പില്ല. രണ്ട് വർഷത്തിലധികമായി സമീപത്തെ സ്വകാര്യ പമ്പാണ് ഡീസൽ നൽകുന്നത്. ഈ ഇനത്തിൽ കഴിഞ്ഞ മാസം 64ലക്ഷം കുടിശികയാവുകയായിരുന്നു

തിരുവല്യയിൽ നിന്നും യാത്രയിൽ മറ്റ് ഡിപ്പോകളിൽ നിന്നുമാണ് ഇപ്പോൾ പത്തനംതിട്ട ഡിപ്പോയിലെ ബസുകൾ ഡീസൽ അടിക്കുന്നത്. മിക്ക ബസുകളുടെയും ചില ഷെഡ്യൂളുകൾ റദ്ദാകുന്ന സാഹചര്യമാണുള്ളത്