LiveTV

Live

Kerala

വി ടി ബൽറാമിനെ ബഹിഷ്കരിക്കുമെന്ന് സിപിഎം

വി ടി ബൽറാമിനെ ബഹിഷ്കരിക്കുമെന്ന് സിപിഎം
Summary
എകെജിയെ ബാലപീഡകനെന്നു വിളിച്ച വി ടി ബൽറാം മാപ്പ് പറഞ്ഞു പ്രസ്താവന പിൻവലിക്കും വരെ എംഎൽഎയുടെ പൊതുപരിപാടികൾ ബഹിഷ്കരിക്കാനാണ് സിപിഎം തീരുമാനം.

വി ടി ബൽറാം എംഎൽഎയെ ബഹിഷ്കരിക്കുമെന്ന് സിപിഎം. എകെജിക്കെതിരായ വിവാദ പരാമർശത്തിന്‍റെ പേരിലാണ് നടപടി.

എകെജിയെ ബാലപീഡകനെന്നു വിളിച്ച വി ടി ബൽറാം മാപ്പ് പറഞ്ഞു പ്രസ്താവന പിൻവലിക്കും വരെ എംഎൽഎയുടെ പൊതുപരിപാടികൾ ബഹിഷ്കരിക്കാനാണ് സിപിഎം തീരുമാനം. ജന പ്രതിനിധി പദവിയിലിരിക്കുന്ന ആൾക്കു വേണ്ട മാന്യതയും മര്യാദയും പുലർത്താത്ത ആളെ എംഎൽഎ ആയി അംഗീകരിക്കാൻ ബുദ്ധിമുട്ടുണ്ടെന്നാണ് പാർട്ടി നിലപാട്.

തൃത്താല മണ്ഡലത്തിലെ പരിപാടികളിൽ മാത്രമാണ് ബഹിഷ്കരണം. വിവാദ പരാമര്‍ശത്തിനെതിരെ വിവിധ കോണുകളിൽ നിന്ന് പ്രതിഷേധം തുടരുകയാണ്. അതിനിടെ ബൽറാമിന്‍റെ വാഹനത്തിന് നേരെ ഇന്നലെ രാത്രിയിൽ ഡിവൈഎഫ്ഐ പ്രവർത്തകർ ചീമുട്ടയെറിഞ്ഞു.