LiveTV

Live

Kerala

വൃത്തിഹീനമായ ഹോട്ടലുകൾ; ഭക്ഷ്യ സുരക്ഷാവകുപ്പിന്‍റെ നടപടി കാര്യക്ഷമമല്ലെന്ന് മനുഷ്യാവകാശ കമ്മീഷൻ

വൃത്തിഹീനമായ ഹോട്ടലുകൾ; ഭക്ഷ്യ സുരക്ഷാവകുപ്പിന്‍റെ നടപടി കാര്യക്ഷമമല്ലെന്ന് മനുഷ്യാവകാശ കമ്മീഷൻ
Summary
സാമൂഹ്യ സംഘടനയായ ദേശീയ മനുഷ്യാവകാശ മിഷൻ സമർപ്പിച്ച പരാതിയിന്മേമേലാണ് കമ്മീഷന്റെ ഉത്തരവ്

വൃത്തിഹീനമായ സാഹചര്യത്തിൽ ഭക്ഷണം വിളമ്പുന്ന ഹോട്ടലുകൾക്കെതിരായ ഭക്ഷ്യ സുരക്ഷാവകുപ്പിന്‍റെ നടപടി കാര്യക്ഷമമല്ലെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ. വൃത്തിയില്ലാതെ പ്രവർത്തിക്കുന്ന ഹോട്ടലുകളുടെ ലൈസൻസ് റദ്ദാക്കുന്നതടക്കമുള്ള കർശന നടപടികളിലേക്ക് കടക്കണമെന്നും കമ്മീഷൻ ഉത്തരവിട്ടു. സാമൂഹ്യ സംഘടനയായ ദേശീയ മനുഷ്യാവകാശ മിഷൻ സമർപ്പിച്ച പരാതിയിന്മേമേലാണ് കമ്മീഷന്റെ ഉത്തരവ്.

ഹോട്ടലുകളിലെ വൃത്തിഹീനമായ സാഹചര്യങ്ങൾ പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ദേശീയ മനുഷ്യാവകാശ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഭക്ഷ്യ സുരക്ഷ വകുപ്പിനോട് മനുഷ്യാവകാശ കമ്മീഷൻ റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ വകുപ്പ് നടത്തിയ ഇടപെടൽ ഹോട്ടലുകളിലെ വൃത്തിയും ഭക്ഷണത്തിലെ മായം ചേർക്കൽ അടക്കമുള്ള നിയമ ലംഘനങ്ങൾ തടയാൻ പര്യാപ്തമല്ലെന്നാണ് ഉത്തരവിൽ പറയുന്നത്.

പഴകിയ ഭക്ഷണം വിളമ്പുന്ന ഹോട്ടലുകൾക്ക് മേൽ 500 രൂപ പിഴ ചുമത്തിയ ശേഷം അവരെ വീണ്ടും പ്രവർത്തിക്കാൻ അനുവദിക്കുകയാണ് അധികൃതർ ചെയ്യുന്നതെന്നാണ് പരാതിയിൽ പറഞ്ഞിരുന്നത്. ഇത്തരത്തിൽ ഭക്ഷണം വിളമ്പുന്ന ഹോട്ടലുകളുടെ ലൈസൻസ് റദ്ദ് ചെയ്യുന്നതടക്കമുള്ള കർശന നടപടികളിലേക്ക് ഭക്ഷ്യ സുരക്ഷ വകുപ്പ് കടക്കണമെന്നും മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിട്ടു. ഭക്ഷണത്തിലെ വൃത്തിയോടൊപ്പം തന്നെ ഭക്ഷണം പാചകം ചെയ്യുന്നവരുടേയും വിളമ്പുന്നവരുടേയും ശുചിത്തം ഉറപ്പാക്കണമെന്നും മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിലൂടെ ആവശ്യപ്പെട്ടിട്ടുണ്ട്.