LiveTV

Live

Kerala

ജൂനിയര്‍ ഡോക്ടര്‍മാരുടെ സമരം ഒത്തുതീര്‍ന്നു

ജൂനിയര്‍ ഡോക്ടര്‍മാരുടെ സമരം ഒത്തുതീര്‍ന്നു
Summary
കൂടുതല്‍ തസ്തികകള്‍ സൃഷ്ടിക്കുമെന്നും നിയമനങ്ങള്‍ വേഗത്തില്‍ നടപ്പിലാക്കുമെന്നും ചര്‍ച്ചക്ക് ശേഷം മന്ത്രി പറഞ്ഞു.

ജൂനിയര്‍ ഡോക്ടര്‍മാരുടെ അനിശ്ചിതകാല സമരം അവസാനിച്ചു. ആരോഗ്യമന്ത്രിയുമായി നടന്ന ചര്‍ച്ചകള്‍ക്കൊടുവിലാണ് സമരം ഒത്തുതീര്‍പ്പായത്. കൂടുതല്‍ തസ്തികകള്‍ സൃഷ്ടിക്കുമെന്നും നിയമനങ്ങള്‍ വേഗത്തില്‍ നടപ്പിലാക്കുമെന്നും ചര്‍ച്ചക്ക് ശേഷം മന്ത്രി പറഞ്ഞു.

ഡോക്ടര്‍മാരുടെ പെന്‍ഷന്‍ പ്രായം വര്‍ധിപ്പിച്ചത് പുനപരിശോധിക്കുക, പിജി വിദ്യാര്‍ഥികളുടെ ബോണ്ട് സമ്പ്രദായം ഒഴിവാക്കുക എന്നീ ആവശ്യങ്ങളാണ് പ്രധാനമായും ജൂനിയര്‍ ഡോക്ടര്‍മാര്‍ ചര്‍ച്ചയില്‍ ഉന്നയിച്ചത്. എന്നാല്‍ നിലവിലെ അവസ്ഥ ബോധ്യപ്പെടുത്താനാണ് ആരോഗ്യമന്ത്രി ശ്രമിച്ചത്. കൂടുതല്‍ തസ്തികകള്‍ സൃഷ്ടിക്കും. നിയമനം വേഗത്തിലാക്കും എന്നീ ഉറപ്പുകള്‍ നല്‍കിയാണ് സമരം ഒത്തുതീര്‍പ്പാക്കിയത്.

സമ്മര്‍ദങ്ങള്‍ക്ക് വഴങ്ങിയല്ല. നിയമനം വേഗത്തിലാക്കുമെന്ന ഉറപ്പിന്‍മേലാണ് സമരം അവസാനിപ്പിക്കുന്നതെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. ഒഴിവുകള്‍ നികത്തുന്നതോടെ നിര്‍ബന്ധിത ബോണ്ട് സമ്പ്രദായം ഒഴിവാക്കുമെന്നും ആരോഗ്യമന്ത്രി ഉറപ്പുനല്‍കി.