LiveTV

Live

Kerala

കാണാതായവര്‍ എത്താത്തതിന്‍റെ വേദനയില്‍ തീരം

കാണാതായവര്‍ എത്താത്തതിന്‍റെ വേദനയില്‍ തീരം
Summary
ലത്തീന്‍ കത്തോലിക്കാ സഭയുടെ നേതൃത്വത്തില്‍ കാണാതായവര്‍ക്ക് വേണ്ടി പൂന്തുറയില്‍ പ്രത്യേക പ്രാര്‍ത്ഥന നടന്നു

ഓഖി ദുരന്തം നടന്ന് ഒരു മാസം പിന്നിട്ടിട്ടും കാണാതായവര്‍ എത്താത്തതിന്‍റെ വേദനയിലാണ് തീരം. ലത്തീന്‍ കത്തോലിക്കാ സഭയുടെ നേതൃത്വത്തില്‍ കാണാതായവര്‍ക്ക് വേണ്ടി പൂന്തുറയില്‍ പ്രത്യേക പ്രാര്‍ത്ഥന നടന്നു. ഉറ്റവര്‍ക്കായുള്ള പ്രാര്‍ത്ഥന നടന്നപ്പോള്‍ ദുഃഖം താങ്ങാനാവാതെ ബന്ധുക്കള്‍ പൊട്ടിക്കരഞ്ഞു.

ഓഖി നാശം വിതച്ച തീരദേശ മേഖല എങ്ങും മൂകമാണ്. ഉറ്റവരെയും ഉടയവരെയും കടലമ്മ കവര്‍ന്നതിന്‍റെ നോവിലാണ് തീരം. ഇനിയുമെത്താത്തവര്‍ ജീവനോടെ തിരിച്ചെത്താനാണ് കടലോരത്തിന്‍റെ പ്രാര്‍ത്ഥന.

പൂന്തുറ പള്ളിയിലാണ് കാണാതായവര്‍ക്കും മരിച്ചവര്‍ക്കും വേണ്ടി പ്രത്യേക പ്രാര്‍ത്ഥന നടന്നത്. പൂന്തുറയില്‍ നിന്നുള്ള 29 പേരെ കുറിച്ച് ഒരു വിവരവും ലഭിച്ചിട്ടില്ല. ഏഴ് പേരാണ് ഇവിടെ മരിച്ചത്. കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കുമൊപ്പം ഇടവകാംഗങ്ങളും പ്രാര്‍ത്ഥനയില്‍ പങ്കുചേര്‍ന്നു

പ്രത്യേക പ്രാര്‍ത്ഥനക്ക് ശേഷം പള്ളിമുറ്റത്ത് മെഴുകുതിരി തെളിയിച്ചു. ഓഖി ദുരന്തത്തിന്‍റെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ പുതുവത്സരാഘോഷം ഒഴിവാക്കിയിട്ടുണ്ട്.