LiveTV

Live

Kerala

പാര്‍വതിക്ക് മലയാളത്തിലെ മുതിര്‍ന്ന താരങ്ങള്‍ പിന്തുണ നല്‍കണം: ശശി തരൂര്‍

പാര്‍വതിക്ക് മലയാളത്തിലെ മുതിര്‍ന്ന താരങ്ങള്‍ പിന്തുണ നല്‍കണം: ശശി തരൂര്‍
Summary
സിനിമകളിലെ സ്ത്രീവിരുദ്ധതയെ കുറിച്ച് ബലാത്സംഗ, വധഭീഷണികള്‍ നേരിടാതെ അഭിപ്രായം പറയാന്‍ പാര്‍വതിക്ക് അവകാശമുണ്ടെന്ന് ശശി തരൂര്‍ എംപി.

കസബയെന്ന സിനിമയിലെ സ്ത്രീവിരുദ്ധത ചൂണ്ടിക്കാണിച്ചതിന്‍റെ പേരില്‍ നടി പാര്‍വതിക്കെതിരെ നടക്കുന്ന സൈബര്‍ ആക്രമണത്തിനെതിരെ ശശി തരൂര്‍ എംപി രംഗത്ത്. പാര്‍വതിക്ക് പിന്തുണയുമായി മലയാളത്തിലെ മുതിര്‍ന്ന താരങ്ങള്‍ രംഗത്തുവരണമെന്നും പാര്‍വതി ഉന്നയിച്ച വിമര്‍ശങ്ങളില്‍ പൊതുചര്‍ച്ച വേണമെന്നും ശശി തരൂര്‍ എംപി ട്വീറ്റ് ചെയ്തു.

"ഞാന്‍ ആ സിനിമ കണ്ടിട്ടില്ല. പക്ഷേ സിനിമകളിലെ സ്ത്രീവിരുദ്ധതയെ കുറിച്ച് ബലാത്സംഗ, വധഭീഷണികള്‍ നേരിടാതെ അഭിപ്രായം പറയാന്‍ പാര്‍വതിക്ക് അവകാശമുണ്ട്. മലയാള സിനിമയിലെ മുതിര്‍ന്ന താരങ്ങള്‍ പാര്‍വതിക്ക് പിന്തുണ നല്‍കുകയും പാര്‍വതി ഉന്നയിച്ച വിഷയങ്ങളില്‍ പൊതുചര്‍ച്ച നടത്തുകയും വേണം" എന്നാണ് തരൂരിന്‍റെ ട്വീറ്റ്.

കേരള രാജ്യാന്തര ചലച്ചിത്രമേളയിലെ ഓപ്പണ്‍ ഫോറത്തിലാണ് പാര്‍വതി കസബയിലെ സ്ത്രീവിരുദ്ധത ചൂണ്ടിക്കാണിച്ചത്. പിന്നാലെ പാര്‍വതിയെ ഭീഷണിപ്പെടുത്തിയും ആക്ഷേപിച്ചും സമൂഹ മാധ്യമങ്ങളില്‍ വ്യാപക പ്രചരണം നടന്നു. തുടര്‍ന്ന് പാര്‍വതി നല്‍കിയ പരാതിയില്‍ ഒരാളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. വടക്കാഞ്ചേരി സ്വദേശി പ്രിന്‍റോയാണ് അറസ്റ്റിലായത്.

പാര്‍വതിക്ക് മലയാളത്തിലെ മുതിര്‍ന്ന താരങ്ങള്‍ പിന്തുണ നല്‍കണം: ശശി തരൂര്‍