LiveTV

Live

Kerala

മാതൃകയായി നിലമ്പൂര്‍ മോഡല്‍ റെസിഡന്‍ഷ്യല്‍ സ്കൂള്‍

മാതൃകയായി നിലമ്പൂര്‍ മോഡല്‍ റെസിഡന്‍ഷ്യല്‍ സ്കൂള്‍
Summary
ആദിവാസികള്‍ക്കായി നിലമ്പൂരില്‍ പ്രവര്‍ത്തിക്കുന്ന റെസിഡന്‍ഷ്യല്‍ സ്കൂള്‍ കുട്ടികളെ പിടിച്ചു നിര്‍ത്തുന്നത് പഠനാന്തരീക്ഷം ആകര്‍ഷകമാക്കിയാണ്. പട്ടികവര്‍ഗ വികസന വകുപ്പിന് കീഴിലുള്ള..

ആദിവാസികള്‍ക്കായി നിലമ്പൂരില്‍ പ്രവര്‍ത്തിക്കുന്ന റെസിഡന്‍ഷ്യല്‍ സ്കൂള്‍ കുട്ടികളെ പിടിച്ചു നിര്‍ത്തുന്നത് പഠനാന്തരീക്ഷം ആകര്‍ഷകമാക്കിയാണ്. പട്ടികവര്‍ഗ വികസന വകുപ്പിന് കീഴിലുള്ള ഈ സ്കൂള്‍ പൂര്‍ണമായും ആദിവാസി സൌഹൃദമാണ്. നെല്ലിമരത്തിനു മുകളില്‍ ഈ ഏറുമാടം നിര്‍മ്മിച്ചത് കുട്ടികളും അധ്യാപകരും ചേര്‍ന്നാണ്.

ആദിവാസി ഈരുകളിലുള്ളതു പോലെ ഒരു കൊച്ചു പുരയും നിര്‍മ്മിച്ചു. കാട്ടിലെ കാഴ്ചകള്‍ വലിയ കാന്‍വാസില്‍ തന്നെ പകര്‍ത്തി. ഉള്‍ക്കാട്ടില്‍ താമസിച്ചിരുന്ന ഈ കുട്ടികളെ അന്യതാബോധം പിടികൂടാതിരിക്കാനാണ് ഇതെല്ലാം. കൃഷി കണ്ടിട്ട് പോലുമില്ലാത്ത ഈ കുട്ടികള്‍ ഇപ്പോള്‍ കര്‍ഷകരായി മാറിക്കഴിഞ്ഞു. സ്കൂളിലെ ഒരേക്കര്‍ വരുന്ന സ്ഥലത്തെ പച്ചക്കറി കൃഷിയുടെ പൂര്‍ണ ചുമതല കുട്ടികള്‍ക്കാണ്.

മടിച്ച് മാത്രം സ്കൂളിലെത്തിയിരുന്ന കുട്ടികളില്‍ ആത്മവിശ്വാസം പകരാന്‍ ഈ ഇടപെടല്‍ കൊണ്ട് സാധ്യമായിരിക്കുന്നു. ചോലനായ്ക്ക- കാട്ടുനായ്ക്ക വിഭാഗങ്ങളില്‍ പെട്ട 516 കുട്ടികളാണ് ഇവിടെ പഠിക്കുന്നത്.