LiveTV

Live

Kerala

ആര്‍ട്ടിക് പോളാര്‍ എക്സ്പെഡിഷന്‍ പടിവാതില്‍ക്കല്‍ മലയാളി

ആര്‍ട്ടിക് പോളാര്‍ എക്സ്പെഡിഷന്‍ പടിവാതില്‍ക്കല്‍ മലയാളി
Summary
നോര്‍വേയിലെ മലനിരകളില്‍ നിന്നും ആരംഭിച്ച് മഞ്ഞുമൂടിയ ടോണ്‍നദിയിലൂടെ കടന്നു പോകുന്ന യാത്രക്കായുള്ള ഒരുക്കത്തിലാണ് നിയോഗ്.

സാഹസിക വിനോദമായ ആര്‍ട്ടിക് പോളാര്‍ എക്സ്പെഡിഷന് പങ്കെടുക്കാനുള്ള മത്സരത്തില്‍ ശക്തമായ പോരാട്ടം കാഴ്ച വെച്ച് മലയാളി യുവാവ്. മനുഷ്യവാസമില്ലാത്ത ആര്‍ട്ടിക് മേഖലയിലേക്ക് സാഹസിക യാത്രക്കുള്ള മത്സരത്തിലെ വോട്ടെടുപ്പില്‍ മുമ്പിലെത്തിയിരിക്കുകയാണ് പുനലൂര്‍ സ്വദേശിയായ നിയോഗ്. വോട്ടെടുപ്പില്‍ പാക്കിസ്ഥാനില്‍ നിന്നുള്ള മുഷാഹിദ് ഷായില്‍ നിന്നും കടുത്ത വെല്ലുവിളിയാണ് നിയോഗ് നേരിടുന്നത്.

തണുത്തുറഞ്ഞ ആര്‍ട്ടിക്കില്‍ മുന്നൂറു കിലോമീറ്റര്‍ ദൂരത്തില്‍ ഒരു യാത്ര. നോര്‍വേയിലെ മലനിരകളില്‍ നിന്നും ആരംഭിച്ച് മഞ്ഞുമൂടിയ ടോണ്‍നദിയിലൂടെ കടന്നു പോകുന്ന യാത്രക്കായുള്ള ഒരുക്കത്തിലാണ് നിയോഗ്. പക്ഷേ വോട്ടെടുപ്പിലൂടെ തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് മാത്രമേ ഈ യാത്രയില്‍ പങ്കെടുക്കാന്‍ സാധിക്കൂ. ഫേസ്ബുക്കിലൂടെ നടക്കുന്ന വോട്ടെടുപ്പില്‍ മുമ്പിലെത്തിയാല്‍ ഇന്ത്യയെ പ്രതിനിധീകരിക്കുകയെന്ന ചരിത്ര ദൌത്യം നിയോഗിനാകും.

കൈയില്‍ പൈസയില്ലാതെ രാജ്യം മുഴുവന്‍ ചുറ്റിയ അനുഭവവും സാഹസികതയെ ഏറെ സ്നേഹിക്കുന്ന നിയോഗിനുണ്ട്. സിനിമാ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന നിയോഗിനുവേണ്ടി വോട്ടിനായി ക്യാമ്പയിന്‍ ചെയ്യുന്നത് ഒരു പിടി സുഹൃത്തുക്കളാണ്.

വോട്ട് ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

http://polar.fjallraven.com/contestant/?id=3054