LiveTV

Live

Kerala

കലോത്സവത്തിനൊപ്പം സന്നദ്ധപ്രവര്‍ത്തനങ്ങളും; രക്തദാനം പ്രോത്സാഹിപ്പിച്ച് എന്‍എസ്എസ് വളണ്ടിയര്‍മാര്‍

കലോത്സവത്തിനൊപ്പം സന്നദ്ധപ്രവര്‍ത്തനങ്ങളും; രക്തദാനം പ്രോത്സാഹിപ്പിച്ച് എന്‍എസ്എസ് വളണ്ടിയര്‍മാര്‍
Summary
സ്കൂളിലെ എന്‍എസ്എസ് വളണ്ടിയര്‍മാരാണ് രക്തദാനം പ്രോത്സാഹിപ്പിക്കാനുള്ള ആശങ്ങളുമായി രംഗത്തെത്തിയത്

കലോത്സവത്തിനൊപ്പം സന്നദ്ധ പ്രവര്‍ത്തനങ്ങളുടെ കൂടി ഇടമായി മാറി കോഴിക്കോട് റവന്യൂ ജില്ലാ സ്കൂള്‍ കലോത്സവ നഗരി. സ്കൂളിലെ എന്‍എസ്എസ് വളണ്ടിയര്‍മാരാണ് രക്തദാനം പ്രോത്സാഹിപ്പിക്കാനുള്ള ആശങ്ങളുമായി രംഗത്തെത്തിയത്. അപൂര്‍വ രക്ത ഗ്രൂപ്പുള്ളവരെ കണ്ടെത്തി രക്തദാനത്തിന് സന്നദ്ധരാക്കുകയായിരുന്നു ഇവര്‍.

ആറ് ദിവസത്തെ കലോത്സവം . എങ്ങനെ വ്യത്യസ്തമാക്കാം എന്ന ചിന്തയില്‍ നിന്നാണ് പുതിയ ആശയവുമായി പേരാമ്പ്ര ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ എന്‍എസ്എസ് വളണ്ടിയര്‍മാര്‍ മുന്നോട്ടുവന്നത്. രക്തദാനത്തിന് താല്‍പര്യമുള്ളവരെ കണ്ടെത്തി അവരുടെ വിവരങ്ങള്‍ ശേഖരിച്ചുവെക്കല്‍. പ്രധാനമായു ലക്ഷ്യമിട്ടത് അപൂര്‍വ രക്ത ഗ്രൂപ്പുകളുള്ളവരെ. ഇങ്ങനെ ആറ് ദിവസങ്ങളിലായി തേടിപ്പിടിച്ചത് മൂവായിരത്തിലധികം പേരെ. സമീപത്തെ ഇഎംഎസ് സഹകരണ ആശുപത്രിയുമായി സഹകരിച്ചായിരുന്നു പ്രവര്‍ത്തനങ്ങള്‍. സൌജന്യ രക്ത പരിശോധന സംവിധാനവും വേദിക്ക് തൊട്ടരികില്‍ ഒരുക്കിയിരുന്നു.