LiveTV

Live

Kerala

സ്കൂൾ വിദ്യാർഥികൾക്ക് വിദേശ വിഭവങ്ങളുടെ രുചിയറിക്കാന്‍ യൂറോപ്യൻ ഷെഫ്

സ്കൂൾ വിദ്യാർഥികൾക്ക് വിദേശ വിഭവങ്ങളുടെ രുചിയറിക്കാന്‍ യൂറോപ്യൻ ഷെഫ്
Summary
പരിമിതമായ സൗകര്യങ്ങൾ ഉപയോഗിച്ച് തയ്യാറാക്കിയ പാസ്ത രുചിയോടും അതിലേറെ കൗതുകത്തോടെയും കുട്ടികൾ കഴിച്ചു.

സ്കൂൾ വിദ്യാർഥികൾക്ക് വിദേശ വിഭവങ്ങളുടെ രുചിയറിയാൻ യൂറോപ്യൻ ഷെഫിന്റെ പാചകം. പത്തനംതിട്ട കുളനടയിലെ ആർ.ആർ.യു.പി സ്കൂളിലാണ് വ്യത്യസ്തമായ ഈ പാചകം അരങ്ങേറിയത്. കേരളത്തിൽ അവധിക്കാലം ചിലവഴിക്കാനെത്തിയ യൂറോപ്യൻ ഷെഫ് സത്യംഷാവാസാണ് വിദ്യാർഥികൾക്കായി വിദേശ രുചിയുടെ വിരുന്നൊരുക്കിയത്.

പരിമിതമായ സൗകര്യങ്ങൾ ഉപയോഗിച്ച് തയ്യാറാക്കിയ പാസ്ത രുചിയോടും അതിലേറെ കൗതുകത്തോടെയും കുട്ടികൾ കഴിച്ചു. 80 വർഷത്തെ പാരമ്പര്യമുള്ള RR സ്കൂളിൽ നിലവിൽ 114 കുട്ടികളുണ്ട്. മാനേജ്മെന്റിന്റ ക്ഷണം സ്വീകരിച്ചാണ് ഇവിടെ വിദേശത്ത് നിന്നും അതിഥികൾ എത്തുന്നത്.