LiveTV

Live

Kerala

നോട്ട് അസാധുവാക്കല്‍; നേട്ടം കൊയ്‍ത് ഇ-വാലറ്റുകള്‍

നോട്ട് അസാധുവാക്കല്‍; നേട്ടം കൊയ്‍ത് ഇ-വാലറ്റുകള്‍
Summary
ഇ-വാലറ്റുകളെക്കുറിച്ച് കേട്ടറിവ് പോലുമില്ലാതിരുന്നവര്‍ നിവര്‍ത്തികേടുകൊണ്ട് പേടിഎം സംവിധാനം ശരിയാക്കാനായി പെടാപാട് തുടങ്ങി

കേന്ദ്രസര്‍ക്കാരിന്റെ നോട്ട് അസാധുവാക്കല്‍ പ്രഖ്യാപനം സാധാരണക്കാര്‍ക്ക് തിരിച്ചടിയായെങ്കിലും തീരുമാനത്തിലൂടെ നേട്ടം കൊയ്ത ചിലരുണ്ട്. പേടിഎം ഉള്‍പ്പെടെയുളള ഇ-വാലറ്റുകളുടെ കഴിഞ്ഞ ഒരു വര്‍ഷത്തെ വളര്‍ച്ചയില്‍ നിന്ന് അതാണ് വ്യക്തമാകുന്നത്. നോട്ടസാധുവാക്കല്‍ തീരുമാനം പേടിഎം ഉള്‍പ്പെടെയുളളവര്‍ മുന്‍കൂട്ടി അറിഞ്ഞിരുന്നതായും ആരോപണമുണ്ട്.

നവംബർ 8ന് നോട്ട്​ പിൻവലിക്കൽ തീരുമാനം സർക്കാർ പ്രഖ്യാപിച്ചതിനു പിന്നാലെ മുഴങ്ങിക്കേട്ട മുദ്രാവാക്യമാണ് Paytm Karo എന്നതും use Paytm എന്നതും. പിന്നീട് പ്രധാനമന്ത്രിയുടെ മുഖം വച്ച് പത്രപരസ്യം വരെ ഇറങ്ങി. ഇ-വാലറ്റുകളെക്കുറിച്ച് കേട്ടറിവ് പോലുമില്ലാതിരുന്നവര്‍ നിവര്‍ത്തികേടുകൊണ്ട് പേടിഎം സംവിധാനം ശരിയാക്കാനായി പെടാപാട് തുടങ്ങി. ഇതോടെ 120 മില്ല്യണില്‍ നിന്ന് പേടി എം ഉപഭോക്താക്കളുടെ എണ്ണം മാസങ്ങള്‍ കൊണ്ട് 280 മില്ല്യണ്‍ ആയി ഉയര്‍ന്നു. പേടിഎം പോലുള്ള ഇ വാലറ്റ് കന്പനികള്‍ക്കായി, അവരുടെ അറിവോടെയാണ് നോട്ട് നിരോധം നടപ്പാക്കിയതെന്ന് ആക്ഷേപവും കേട്ടു പിന്നെ.

മൊബിക്വിക്, എം പെസാ, ഫ്രീചാര്‍ജ്ജ് തുടങ്ങി നിരവധി ഇ വാലറ്റുകള്‍ നോട്ട് നിരോധത്തിന് ശേഷം പ്രചാരത്തിലായി. ഒരുവര്‍ഷം കൊണ്ട് 40 മുതല്‍ 70 ശതമാനം വരെയായി. ഡിജിറ്റല്‍ ഇടപാടുകള്‍ വര്‍ധിച്ചതായാണ് പേയ്മെന്റ് കൌണ്‍സില്‍ ഓഫ് ഇന്ത്യയുടെ കണക്കുകള്‍. പക്ഷേ കര്‍ഷകരടക്കമുളള സാധാരണക്കാര്‍ക്ക് ഇന്നും കറന്‍സികള്‍ തന്നെ ആശ്രയമെന്ന് ഇന്ന് വിപണിയിലുള്ള പുതിയ നോട്ടുകളുടെ എണ്ണം വ്യക്തമാക്കുന്നുണ്ട്.