LiveTV

Live

Kerala

കാസര്‍കോട് കുടുംബകോടതി പ്രവര്‍ത്തിക്കുന്നത് വാടക കെട്ടിടത്തില്‍ 

കാസര്‍കോട് കുടുംബകോടതി പ്രവര്‍ത്തിക്കുന്നത് വാടക കെട്ടിടത്തില്‍ 
Summary
കഴിഞ്ഞ 12 വര്‍ഷമായി കാസര്‍കോട് കുടുംബകോടതി പ്രവര്‍ത്തിക്കുന്നത് വാടക കെട്ടിടത്തില്‍

കഴിഞ്ഞ 12 വര്‍ഷമായി കാസര്‍കോട് കുടുംബകോടതി പ്രവര്‍ത്തിക്കുന്നത് വാടക കെട്ടിടത്തില്‍. കുടുംബകോടതിക്ക് സ്വന്തം കെട്ടിടത്തിനായുള്ള ശ്രമം തുടങ്ങി 10 വര്‍ഷം കഴിഞ്ഞെങ്കിലും ഇതുവരെയായും കെട്ടിട നിര്‍മ്മാണം തുടങ്ങാനായില്ല. നിര്‍മ്മാണത്തിനുള്ള അനുമതി പൊതുമരാമത്ത് വകുപ്പ് നല്‍കാത്തതാണ് കെട്ടിട നിര്‍മ്മാണത്തിന് തടസ്സമാവുന്നത്.

2005ലാണ് കാസര്‍കോട് ജില്ലയില്‍ കുടുംബകോടതി അനുവദിച്ചത്. 12 വര്‍ഷം കഴിഞ്ഞട്ടും ഇപ്പോഴും കോടതി പ്രവര്‍ത്തിക്കുന്നത് കാസര്‍കോട് നഗരസഭാ ബസ്റ്റാന്‍ഡ് കെട്ടിടത്തിലെ വാടക മുറിയിലാണ്. ജഡ്ജിനും അഭിഭാഷകര്‍ക്കും കേസിലെ കക്ഷികള്‍ക്കും ജീനവക്കാര്‍ക്കും നിന്നു തിരിയാന്‍ പോലും ഇടമില്ലാത്ത മുറിയില്‍ ഏറെ പ്രയാസത്തിലാണ് കോടതി പ്രവര്‍ത്തിക്കുന്നത്.

കോടതി സമുച്ചയത്തോട് ചേര്‍ന്ന് കുടുംബ കോടതി സ്ഥാപിക്കാന്‍ പത്ത് വര്‍ഷം മുമ്പ് ജില്ലയിലെ പൊതുമരാമത്ത് എന്‍ജീനിയറിങ് വിഭാഗം പ്ലാനും എസ്റ്റിമേറ്റും തയ്യാറാക്കിയിരുന്നു. തയ്യാറാക്കി അയച്ച പ്ലാനും എസ്റ്റിമേറ്റും മൂന്ന് തവണ ചീഫ് എന്‍ജീനിയര്‍ തിരിച്ചയച്ചു. ഒടുവില്‍ 2014ലെ നിരക്കനുസരിച്ചാണ് എസ്റ്റിമേറ്റ് തയ്യാറാക്കിയതെന്നും ഇത് 2018ലെ നിരക്ക് കണക്കാക്കി പുതിക്കി അയക്കണമെന്നും കാണിച്ച് തിരിച്ചയച്ചു.