LiveTV

Live

Kerala

ലാവലിന്‍ കേസില്‍ അപ്പീല്‍ നല്‍കുമെന്ന് സിബിഐ 

ലാവലിന്‍ കേസില്‍ അപ്പീല്‍ നല്‍കുമെന്ന് സിബിഐ 
Summary
നവംബർ 20നകം സുപ്രീംകോടതിയെ സമീപിക്കും

ലാവ്‌ലിന്‍ കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനെ അടക്കം കുറ്റവിമുക്തരാക്കിയ ഹൈക്കോടതി വിധിക്കെതിരെ സിബിഐ സുപ്രീംകോടതിയെ സമീപിക്കും. ഈ മാസം ഇരുപതിനകം സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കും. മൂന്ന് ഉദ്യാഗസ്ഥര്‍ക്കെതിരെ വിചാരണ തുടരാമെന്ന ഹൈക്കോടതി വിധിയനുസരിച്ച് കേസ് നിലനില്‍ക്കും. ഈ സാഹചര്യത്തില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ മാത്രം വിചാരണ തുടരുന്നത് ശരിയല്ലെന്നും സിബിഐ അപ്പീലില്‍ ചൂണ്ടിക്കാണിക്കും.

പിണറായിക്ക് പുറമേ മുന്‍ ഊര്‍ജ്ജ സെക്രട്ടറി കെ മോഹനചന്ദ്രന്‍, ഊര്‍ജ വകുപ്പ് മുന്‍ ജോയിന്റ് സെക്രട്ടറി എ ഫ്രാന്‍സിസ് എന്നിവരെയുമാണ് ഹൈക്കോടതി കുറ്റവിമുക്തനാക്കിയിരുന്നത്. മുന്‍ കെഎസ്ഇബി ചെയര്‍മാന്‍ ആര്‍ ശിവദാസന്‍, മുന്‍ ചീഫ് അക്കൌണ്ട്സ് ഓഫീസര്‍ കെ ജി രാജശേഖരന്‍ നായര്‍, മുന്‍ ചീഫ് എന്‍ജിനീയര്‍ കസ്തൂരിരംഗ അയ്യര്‍ എന്നിവര്‍ വിചാരണ നേരിടണമെന്ന ഹൈക്കോടതി വിധി ചൂണ്ടിക്കാട്ടിയാകും സിബിഐ സുപ്രീംകോടതി സമീപിക്കുക.

വിചാരണ തുടരാന്‍ ഹൈക്കോടതി വ്യക്തമാക്കിയ സാഹചര്യത്തില്‍ കേസ് നിലനില്‍ക്കുമെന്ന കാര്യം വ്യക്തമാണ്. സംസ്ഥാന സര്‍ക്കാരുമായുണ്ടാക്കിയ കരാറില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ മാത്രം വിചാരണ നടത്തുന്നത് അപൂര്‍വ്വമാണ്. ഈ സാഹചര്യത്തില്‍ കുറ്റക്കാരല്ലെന്ന് കണ്ടെത്തിയ അന്നത്തെ വകുപ്പ് മന്ത്രി പിണറായി വിജയനെതിരെ അടക്കം വിചാരണ ചെയ്യാന്‍ അനുവദിക്കണമെന്ന ആവശ്യമാണ് സിബിഐ ഉയര്‍ത്തുക. പിണറായി വിജയന്‍ ലാവ്‌ലിന്‍ കേസില്‍ നിന്ന് നേട്ടമുണ്ടാക്കിയിട്ടില്ലെന്ന് ചൂണ്ടികാട്ടിയാണ് ഹൈക്കോടതി കുറ്റവിമുക്തനാക്കിയത്.