LiveTV

Live

Kerala

പി എസ് സി അപേക്ഷയില്‍ ട്രാൻസ്ജെന്റേഴ്സിന് സ്ത്രീയെന്ന് രേഖപ്പെടുത്താമെന്ന് ഹൈക്കോടതി

പി എസ് സി അപേക്ഷയില്‍ ട്രാൻസ്ജെന്റേഴ്സിന് സ്ത്രീയെന്ന് രേഖപ്പെടുത്താമെന്ന് ഹൈക്കോടതി
Summary
ട്രാൻസ് ജെൻററ് എന്നത് സൂചിപ്പിക്കാൻ പ്രത്യേക കോളം വേണമെന്നാവശ്യപ്പെട്ട് സമർപിച്ച ഹരജിയിലാണ് കോടതി നിർദേശം. സ്​ത്രീ, പുരുഷൻ എന്നീ രണ്ട്​ കോളങ്ങൾ മാത്രമാണ്​ നിലവിലുള്ള​തെന്നും..

പി എസ് സി അപേക്ഷാ ഫോമിൽ ട്രാൻസ്ജെന്‍റേഴ്സിന് സ്ത്രീയെന്ന് രേഖപെടുത്താൻ ഹൈക്കോടതി അനുമതിനല്‍കി. ട്രാൻസ്ജെന്‍റേഴ്സിന് സ്ത്രീയെന്ന് രേഖപ്പെടുത്താൻ അനുവദിക്കണമെന്ന ഹരജിക്കാരന്റെ ആവശ്യം കോടതി അനുവദിക്കുകയായിരുന്നു.

ട്രാൻസ് ജെൻററ് എന്നത് സൂചിപ്പിക്കാൻ പ്രത്യേക കോളം വേണമെന്നാവശ്യപ്പെട്ട് സമർപിച്ച ഹരജിയിലാണ് കോടതി നിർദേശം. സ്​ത്രീ, പുരുഷൻ എന്നീ രണ്ട്​ കോളങ്ങൾ മാത്രമാണ്​ നിലവിലുള്ള​തെന്നും അതിനാൽ പി.എസ്​.സി മുഖേന ജോലിക്ക്​ അപേക്ഷ നൽകാൻ കഴിയുന്നില്ലെന്നും ചൂണ്ടിക്കാട്ടി ഇടപ്പള്ളി സ്വദേശിയായ ട്രാൻസ്​ജെൻഡറാണ്​ ഹരജി നൽകിയത്​.

ഗണിതശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദമുണ്ടെങ്കിലും അപേക്ഷാ നൽകാനാവാത്തതിനാൽ തൊഴിലില്ലാതെ തുടരുകയാണെന്ന്​ ഹരജിയിൽ പറയുന്നു. ട്രാൻസ് ജെൻഡർ ആയതിനാൽ ആൺ, പെൺ എന്നീ രണ്ട്​ കോളങ്ങളും പൂരിപ്പിക്കാതെ ​വിടേണ്ടി വരുന്നു. അതോടെ അപേക്ഷ സ്വീകരിക്കാതെയും വരുന്നു. ഇത്​ മൂലം ​ഏറെ ബുദ്ധിമുട്ടുന്നതായും ട്രാൻസ് ജെൻഡർ എന്ന കോളം കൂടി അപേക്ഷ ഫോമിൽ ഉൾപ്പെടുത്താൻ ഉത്തരവിടണമെന്നും ആവശ്യപെട്ടാണ് ഹരജി.