LiveTV

Live

Kerala

മിഠായി തെരുവില്‍ തീപിടിത്തമുണ്ടായാല്‍ ഇനി എളുപ്പത്തില്‍ തീയണക്കാം

മിഠായി തെരുവില്‍ തീപിടിത്തമുണ്ടായാല്‍ ഇനി എളുപ്പത്തില്‍ തീയണക്കാം
Summary
ഹൈഡ്രന്റിന്റെ ട്രയല്‍ റണ്‍ മിഠായിതെരുവില്‍ നടന്നു

കോഴിക്കോട് മിഠായി തെരുവില്‍ തീപിടിത്തമുണ്ടായാല്‍ ഇനി എളുപ്പത്തില്‍ തീയണക്കാം. ഇതിനായുള്ള ഫയര്‍ ഹൈഡ്രന്‍റ് സംവിധാനം സ്ഥാപിച്ചു. കച്ചവടക്കാരുടെ വര്‍ഷങ്ങളായുള്ള ആവശ്യമാണ് മിഠായി തെരുവ് നവീകരണത്തോടനുബന്ധിച്ച് ഒരുക്കിയിട്ടുള്ളത്. ഇടുങ്ങിയ തെരുവില്‍ ഒരു തീപിടിത്തമുണ്ടായാല്‍ പെട്ടെന്ന് അണയ്ക്കാന്‍ സംവിധാനമില്ല എന്നത് വലിയ പ്രശ്നമായിരുന്നു. പല തീപിടിത്തങ്ങളും വലിയതോതില്‍ പടര്‍ന്ന് പിടിക്കാനിടയാക്കിയതിന് കാരണവും ഇതായിരുന്നു. ഇതിന് പരിഹാരമായാണ് ഫയര്‍ ഹൈഡ്രന്‍റ് സ്ഥാപിച്ചത്. ഹൈഡ്രന്റിന്റെ ട്രയല്‍ റണ്‍ മിഠായിതെരുവില്‍ നടന്നു. 11 ഇടങ്ങളിലാണ് ഹൈഡ്രന്‍റ് സംവിധാനം ഒരുക്കിയത്.

ഫയര്‍ഫോഴ്സിന്‍റെ വാഹനങ്ങള്‍ മിഠായിതെരുവിലേക്ക് കയറാതെ തന്നെ ഫയര്‍ഹൈഡ്രന്‍റുകള്‍ വഴി വെള്ളം എത്തിക്കാനുള്ള സംവിധാനമാണിത്. ‌ ഹൈഡ്രന്‍റിന്‍റെ പൈപ്പ് ലൈനിലേക്ക് വെള്ളം നിറയ്ക്കുന്നതിന് മൂന്ന് പോയിന്‍റുകളും സ്ഥാപിച്ചു. ഇവിടെ ഫയര്‍ഫോഴ്സിന്‍റെ വാഹനങ്ങള്‍ നിര്‍ത്തിയിട്ട് വെള്ളമെത്തിക്കാം.