LiveTV

Live

Kerala

എല്‍ഡിഎഫിന്റെ ജനജാഗ്രതായാത്ര തുടരുന്നു 

എല്‍ഡിഎഫിന്റെ ജനജാഗ്രതായാത്ര തുടരുന്നു 
Summary
തെക്കല്‍ മേഖലയില്‍ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും വടക്കന്‍ മേഖലയില്‍ കോടിയേരി ബാലകൃഷ്ണനുമാണ് ജാഥക്ക് നേതൃത്വം നല്‍കുന്നത്.

തെക്കല്‍ മേഖലയില്‍ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും വടക്കന്‍ മേഖലയില്‍ കോടിയേരി ബാലകൃഷ്ണനുമാണ് ജാഥക്ക് നേതൃത്വം നല്‍കുന്നത്. കേന്ദ്ര സര്‍ക്കാറിന്റെ വര്‍ഗീയ ഉദാരവത്കരണ നയങ്ങള്‍ക്കെതിരെ പ്രതിരോധിക്കുകയാണ് യാത്രയുടെ ലക്ഷ്യം. തെക്കൻ മേഖല ജാഥ കോവളം മണ്ഡലത്തിലെ ബാലരാമപുരത്ത് നിന്നാണ് പര്യടനം തുടങ്ങിയത്. സംസ്ഥാനത്തെ മതനിരപേക്ഷത തകർക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നതെന്ന് കാനം പറഞ്ഞു. നെയ്യാറ്റിൻകര, പാറശ്ശാല, കാട്ടാക്കടമണ്ഡലത്തിലെ പര്യടനത്തിന് ശേഷം വൈകീട്ട് അരുവിക്കരയിലാണ് ജാഥ ഇന്ന് സമാപിക്കുന്നത്.

ജനാധിപത്യ രാജ്യമായ ഇന്ത്യയിലെ തെരഞ്ഞെടുപ്പ കമ്മീഷന്‍ പോലും നിഷ്പക്ഷമല്ലെന്ന് കുറ്റപ്പെടുത്തിയാണ് കോടിയേരി ബാലകൃഷ്ണന്‍ കാസര്‍ക്കോട്ട് ജാഥ തുടങ്ങിയത്. ഗുജറാത്തിലെ നിയമസഭാ തെരഞ്ഞടുപ്പിന്റെ തീയതി പ്രഖ്യാപിക്കാന്‍ വൈകുന്നതിന്റെ കാരണം ഇതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രണ്ടാം ദിവസമായ ഇന്ന് കാസര്‍ക്കോട് ചട്ടഞ്ചാലില്‍ ജാഥക്ക് നല്‍കിയ സ്വീകരണത്തില്‍ റവന്യൂ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന്‍ പങ്കെടുത്തു. ഉച്ചകഴിഞ്ഞ് കാഞ്ഞങ്ങാടും തുടര്‍ന്ന് കാലിക്കടവിലുമാണ് ജാഥ പര്യടനം നടത്തുന്നത്.