LiveTV

Live

Kerala

പട്ടയവിതരണത്തിലെ അപാകത: ഇടുക്കിയില്‍ ഭൂവുടമകള്‍ തഹസില്‍ദാരെ ഉപരോധിച്ചു

പട്ടയവിതരണത്തിലെ അപാകത: ഇടുക്കിയില്‍ ഭൂവുടമകള്‍ തഹസില്‍ദാരെ ഉപരോധിച്ചു
Summary
ഇടുക്കി കരിമണ്ണൂരില്‍ പട്ടയവിതരണം സംബന്ധിച്ച വിഷയത്തില്‍ അപാകതയെന്ന് ആരോപിച്ച് ആദിവാസികള്‍ ഉള്‍പ്പെടെയുള്ള ഭൂവുടമകള്‍ സ്പെഷ്യല്‍ തഹസില്‍ദാരെ ഉപരോധിച്ചു.

ഇടുക്കി കരിമണ്ണൂരില്‍ പട്ടയവിതരണം സംബന്ധിച്ച വിഷയത്തില്‍ അപാകതയെന്ന് ആരോപിച്ച് ആദിവാസികള്‍ ഉള്‍പ്പെടെയുള്ള ഭൂവുടമകള്‍ സ്പെഷ്യല്‍ തഹസില്‍ദാരെ ഉപരോധിച്ചു. ആശക്കുഴപ്പമുള്ള വിവരശേഖരണ അപേക്ഷയില്‍ ഒപ്പുവയ്ക്കാന്‍ നിര്‍ബന്ധിക്കുന്നതായാണ് ആക്ഷേപം. എന്നാല്‍ ആശയക്കുഴപ്പം ഉണ്ടാക്കുന്ന അപേക്ഷ പിന്‍വലിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിരുന്നതായി സ്പെഷല്‍ തഹസില്‍ദാര്‍ അറിയിച്ചു.

കരിമണ്ണൂര്‍, വെള്ളിയാമറ്റം, നെയ്യശേരി, അറക്കുളം, വണ്ണപ്പുറം പഞ്ചായത്തുകളിലെ ആദിവാസികള്‍ക്കുള്ള പട്ടയവിതരണത്തിനുള്ള അപേക്ഷയുമായി ബന്ധപ്പെട്ടാണ് ആക്ഷേപം ഉയര്‍ന്നത്. അപേക്ഷാ വസ്തു ട്രൈബല്‍ സെറ്റില്‍മെന്‍റില്‍ ഉള്‍പ്പെട്ടതിനാല്‍ കൈവശാവകാശ രേഖയാണ് ലഭിക്കേണ്ടത് എന്നു ബോധ്യപ്പെട്ടതിനാല്‍ തന്‍റെ അപേക്ഷയില്‍ പട്ടയനടപടികള്‍ തുടരേണ്ടതില്ല എന്ന് ബോധിപ്പെട്ടിരിക്കുന്നുവെന്ന് അപേക്ഷയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന പരാമര്‍ശമാണ് വിവാദത്തിന് ഇടയാക്കിയത്. ഫോം പിന്‍വലിക്കണമെന്ന ആവശ്യം ഉന്നയിച്ച് അപേക്ഷകര്‍ കരിണമ്മൂര്‍ സ്പെഷ്യല്‍ തഹസില്‍ദാര്‍ ഓഫീസ് ഉപയോഗിച്ചു.

ആദിവാസികള്‍ക്ക് നല്‍കിയ വിവരശേഖരണത്തിനുള്ള പെര്‍ഫോമിയിലെ വിവാദ വരികള്‍ നീക്കം ചെയ്യാന്‍ നിര്‍ദ്ദേശം നല്‍കിയതായി സ്പെഷ്യല്‍ തഹസിര്‍ദാര്‍ അറിയിച്ചു. യുഡിഎഫ് ഭരണകാലത്താണ് കൈവശാവകാശ രേഖ ആദിവാസികള്‍ക്ക് നല്‍കിയത്. ഈ ഭൂമിയില്‍ പട്ടയം നല്‍കാനുള്ള നടപടികള്‍ തുടങ്ങിയ സാഹചര്യത്തിലാണ് പൊര്‍ഫോമ സംബന്ധിച്ച വിവാദം ഉടലെടുത്തത്.