LiveTV

Live

Kerala

തൃശൂരില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഊര്‍ജം പകര്‍ന്ന് മുഖ്യമന്ത്രി

തൃശൂരില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഊര്‍ജം പകര്‍ന്ന് മുഖ്യമന്ത്രി
Summary
തൃശൂരിലെ യൂഡിഎഫിന്റെ പ്രചാരണത്തിന് ആവേശം പകര്‍ന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെത്തി.

തൃശൂരിലെ യൂഡിഎഫിന്റെ പ്രചാരണത്തിന് ആവേശം പകര്‍ന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെത്തി. ജില്ലയിലെ 7 ഇടങ്ങളിലാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ക്കായി വോട്ട് ചോദിച്ച് ഉമ്മന്‍ ചാണ്ടി പ്രസംഗിച്ചത്. ഭരണനേട്ടങ്ങളെ ഉയര്‍ത്തിക്കാട്ടിയായിരുന്നു ഉമ്മന്‍ ചാണ്ടിയുടെ വോട്ടുചോദിക്കല്‍.

ചാലക്കുടിയില്‍ ടിയു രാധാകൃഷണന്റെ തെരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്തായിരുന്നു ജില്ലയിലെ തെരഞ്ഞെടുപ്പ് പര്യടനത്തിന് മുഖ്യമന്ത്രി തുടക്കമിട്ടത്. 5 വര്‍ഷത്തെ ഭരണനേട്ടങ്ങളും സിപിഎം നേതാക്കളെ കടന്നാക്ര‍മിച്ചുമായിരുന്നു ഉമ്മന്‍ ചാണ്ടിയുടെ പ്രസംഗങ്ങള്‍. പ്രതിപക്ഷത്തിന്റെ ആരോപണങ്ങള്‍ക്കുള്ള മറുപടിയും ഒപ്പം നല്‍കുന്നുണ്ട്.

ചേലക്കര, നാട്ടിക, ഗുരുവായൂര്‍. കുന്ദംകുളം, മണലൂര്‍, തൃശൂര്‍ മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനുകളിലും മുഖ്യമന്ത്രി പങ്കെടുത്തു. നേരത്തെ ഡിസിസി ഓഫീസില്‍ നടന്ന ജില്ലയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ തെരഞ്ഞെടുപ്പ് പ്രചാരണപ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച വിലയിരുത്തല്‍ യോഗത്തിലും മുഖ്യമന്ത്രി പങ്കെടുത്തു. ‍