LiveTV

Live

Kerala

കണ്ണൂരില്‍ എസ്ഡിപിഐ പ്രവര്‍ത്തകന്‍ കുത്തേറ്റ് മരിച്ചു

കണ്ണൂരില്‍ എസ്ഡിപിഐ പ്രവര്‍ത്തകന്‍ കുത്തേറ്റ് മരിച്ചു
Summary
ആയിപ്പുഴയിലെ ഓട്ടോറിക്ഷ ഡ്രൈവര്‍ സി എച്ച് സഹീര്‍ ആണ് മരിച്ചത്. കുടുംബ വഴക്കിനെ തുടര്‍ന്നാണ് കൊലപാതകമെന്ന് സംശയിക്കുന്നു.

കണ്ണൂര്‍ ഇരിക്കൂര്‍ ആയിപ്പുഴയില്‍ എസ്ഡിപിഐ പ്രവര്‍ത്തകന്‍ കുത്തേറ്റ് മരിച്ചു. ആയിപ്പുഴയിലെ ഓട്ടോറിക്ഷ ഡ്രൈവര്‍ സി എച്ച് സഹീര്‍ ആണ് മരിച്ചത്. കുടുംബ വഴക്കിനെ തുടര്‍ന്നാണ് കൊലപാതകമെന്ന് സംശയിക്കുന്നു.

കൊലപാതകത്തിന് പിന്നില്‍ മാച്ചേരി നാസര്‍ എന്ന ആളാണെന്നും ഇയാളെ കസ്റ്റഡിയിലെടുക്കാനുള്ള ശ്രമത്തിലാണെന്നും പൊലീസ് അറിയിച്ചു. സംഭവത്തെ തുടര്‍ന്ന് ആയിപ്പുഴ തുമ്പോളി മേഖലയില്‍ ഇരു വിഭാഗങ്ങള്‍ തമ്മില്‍ നേരിയ സംഘര്‍ഷം ഉടലെടുത്തിട്ടുണ്ട്.