LiveTV

Live

Kerala

കുട്ടികളെ ചൂഷണം ചെയ്യുന്നതിനെതിരെ കൈലാഷ് സത്യാര്‍ത്ഥിയുടെ ഭാരതയാത്ര

കുട്ടികളെ ചൂഷണം ചെയ്യുന്നതിനെതിരെ കൈലാഷ് സത്യാര്‍ത്ഥിയുടെ ഭാരതയാത്ര
Summary
കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്നതിനും തട്ടിക്കൊണ്ടു പോകുന്നതിനുമെതിരെ ബോധവത്കരണം നടത്താനാണ് കൈലാഷ് സത്യാര്‍ത്ഥി ചില്‍ഡ്രന്‍സ് ഫൗണ്ടേഷന്‍റെ നേതൃത്വത്തില്‍ ഭാരതയാത്ര നടത്തുന്നത്

കുട്ടികള്‍ക്കെതിരായ ലൈംഗിക ചൂഷണത്തിനും കുട്ടിക്കടത്തിനുമെതിരെ നോബല്‍ സമ്മാന ജേതാവ് കൈലാഷ് സത്യാര്‍ത്ഥി നടത്തുന്ന ഭാരതയാത്ര കേരളത്തിലെത്തി. യാത്രക്ക് തിരുവനന്തപുരത്തിന്‍റെ വിവിധ സ്ഥലങ്ങളില്‍ സ്വീകരണം നല്‍കി. ടാഗോര്‍ ഹാളില്‍ നടന്ന സ്വീകരണ പരിപാടി മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു.

കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്നതിനും തട്ടിക്കൊണ്ടു പോകുന്നതിനുമെതിരെ ബോധവത്കരണം നടത്താനാണ് കൈലാഷ് സത്യാര്‍ത്ഥി ചില്‍ഡ്രന്‍സ് ഫൗണ്ടേഷന്‍റെ നേതൃത്വത്തില്‍ ഭാരതയാത്ര നടത്തുന്നത്. ഇന്നലെ കന്യാകുമാരിയില്‍ നിന്നാണ് യാത്രക്ക് തുടക്കം കുറിച്ചത്. തലസ്ഥാനത്തെത്തിയ യാത്രക്ക് വിവിധ കേന്ദ്രങ്ങളില്‍ സ്വീകരണം നല്‍കി. ടാഗോര്‍ ഹാളില്‍ നടന്ന സ്വീകരണ പരിപാടി മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു.

കൈലാഷ് സത്യാര്‍ത്ഥിയുമായി കുട്ടികള്‍ക്ക് സംവാദത്തിനും അവസരമൊരുക്കി. ഭാരതയാത്ര നാളെ മധുരയിലെത്തും. 22 സംസ്ഥാനങ്ങളിലൂടെ 11,000 കിലോമീറ്റര്‍ സഞ്ചരിച്ച്‌ ഒക്ടോബര്‍ 16 ന് ഡല്‍ഹിയില്‍ യാത്ര സമാപിക്കും.