LiveTV

Live

Kerala

കായികാധ്യാപകരുടെ സമരം ഒത്തുതീരുന്നു, പ്രശ്നങ്ങൾ പരിഹരിക്കാമെന്ന് മന്ത്രിയുടെ ഉറപ്പ്

കായികാധ്യാപകരുടെ സമരം ഒത്തുതീരുന്നു, പ്രശ്നങ്ങൾ പരിഹരിക്കാമെന്ന് മന്ത്രിയുടെ ഉറപ്പ്
Summary
ആവശ്യങ്ങളിൽ ആറ് മാസത്തിനകം പരിഹാരമുണ്ടാക്കാമെന്ന് വിദ്യാഭ്യാസ മന്ത്രി ഉറപ്പുനൽകി

കായികാധ്യാപകരുടെ സമരം അവസാനിക്കാൻ വഴിയൊരുങ്ങുന്നു. അധ്യാപകരുടെ ആവശ്യങ്ങൾ സർക്കാർ തത്വത്തിൽ അംഗീകരിച്ചു. ഇതോടെ സംസ്ഥാന സ്കൂൾ മീറ്റ് നിശ്ചയിച്ച സമയത്ത് തന്നെ നടത്താനാകും. തസ്തികാ പുനർനിർണയത്തിലെ അപാകത പരിഹരിക്കുക, ശമ്പള പരിഷ്കരണം നടപ്പിലാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് കായികാധ്യാപകർ സമരം തുടങ്ങിയത്. സ്കൂൾ കായിക മേള നടത്തിപ്പിൽ സഹകരിക്കില്ലെന്നും അവർ മുന്നറിയിപ്പ് നൽകിയിരുന്നു.

ഡിപിഐ മുൻകയ്യെടുത്ത് നടത്തിയ ചർച്ചയിൽ അധ്യാപകരുടെ ആവശ്യങ്ങളിൽ ആറ് മാസത്തിനകം പരിഹാരമുണ്ടാക്കാമെന്ന് വിദ്യാഭ്യാസ മന്ത്രി ഉറപ്പുനൽകി. ഇന്ന് കൊച്ചിയിൽ ചേരുന്ന കായികാധ്യാപകരുടെ സംഘടനാ യോഗത്തിൽ സമരം അവസാനിപ്പിക്കുന്നത് സംബന്ധിച്ച് അന്തിമ തീരുമാനം എടുക്കും. ഒക്ടോബറിലാണ് സംസ്ഥാന സ്കൂൾ മീറ്റ് നിശ്ചയിച്ചിട്ടുള്ളത്. ഇനിയുള്ള ഒരു മാസത്തിനുള്ളിൽ സ്കൂൾ, റവന്യൂ തല കായിക മേളകൾ പൂർത്തിയാക്കുകയാണ് വിദ്യാഭ്യാസ വകുപ്പിന് മുന്നിലെ വെല്ലുവിളി.