LiveTV

Live

Kerala

കാണികളെ ആവേശത്തിലാക്കി മീഡിയവണ്‍ മെഗാഷോ 

കാണികളെ ആവേശത്തിലാക്കി മീഡിയവണ്‍ മെഗാഷോ 
Summary
കാണികളെ ആവേശത്തിലാക്കി മീഡിയവണ്‍ മെഗാഷോ 

തലസ്ഥാന നഗരിയിൽ മീഡിയവണ്‍ ഒരുക്കിയ മെഗാഷോ കാണാനെത്തിയ കാണികൾ നിലത്ത് നിന്നിട്ടില്ല. സ്റ്റീഫൻ ദേവസിയും, ജ്യോത്സനയും, ജയരാജ് വാര്യരും കാണികളെ നിലത്ത് നിർത്താൻ സമ്മതിച്ചില്ല എന്നതാണ് സത്യം. 6.30 നാണ് ഷോ തുടങ്ങിയതെങ്കിലും അഞ്ച് മണിയോടെ കസേരകൾ നിറഞ്ഞു. ജ്യോത്സനയാണ് തുടങ്ങി വച്ചത്. സ്റ്റേജിൽ കയറി കഴിഞ്ഞപ്പോൾ പിന്നെ കാണികളുടെ കയ്യിലായി ഷോ. ഫയർ ആൻഡ് അക്യാബട്ടിക് ഡാൻസ് കാണികൾ ശ്വാസം പിടിച്ചാണ് കണ്ടിരുന്നത്. കണ്ട് നിന്നവരെ കുടുകിടാ ചിരിപ്പിച്ച ഹാസ്യ പരിപാടി കഴിഞ്ഞ ഉടൻ സ്റ്റീഫന്റെ രണ്ടാം വരവ്. തൊട്ട് പിറകെ വന്നു ജിമിക്കികമ്മൽ. അപ്പോഴേക്കും കാണികൾ വേദിക്ക് മുന്നിലെത്തിയിരിന്നു.