LiveTV

Live

Kerala

കളമശ്ശേരി മെഡിക്കല്‍ കോളജിന് പുതുജീവന്‍; മാതൃകയായി എഞ്ചിനീയറിങ് വിദ്യാര്‍ഥികള്‍

കളമശ്ശേരി മെഡിക്കല്‍ കോളജിന് പുതുജീവന്‍; മാതൃകയായി എഞ്ചിനീയറിങ് വിദ്യാര്‍ഥികള്‍
Summary
സാങ്കേതിക വിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള നാഷണൽ സർവ്വീസ് സ്‌കീം ടെക്‌നിക്കൽ സെൽ നടപ്പാക്കുന്ന പുനർജ്ജനി പദ്ധതിയുടെ ഭാഗമായാണ് ഇവരുടെ പ്രവര്‍ത്തനം

കളമശ്ശേരി മെഡിക്കല്‍ കോളെജിന് പുതുജിവന്‍ നല്‍കി ഒരു കൂട്ടം എ‍ഞ്ചീനീയറിങ്ങ് വിദ്യാര്‍ഥികള്‍. ആശുപത്രിയില്‍ കേടായിക്കിടന്ന മെഡിക്കല്‍ ഉപകരണങ്ങള്‍ ഉപയോഗ യോഗ്യമാക്കി മാറ്റുകയാണ് ഇവര്‍. പെരുമ്പാവൂര്‍ ഐ.എല്‍.എം എഞ്ചിന‌ീയറിങ്ങ് കോളേജിലെ നാഷണല്‍ സര്‍വീസ് സ്കീം യൂണിറ്റാണ് ക്യാമ്പ് സംഘടിപ്പിച്ചത്. ഓണാവധിയൊന്നും ഇവര്‍ക്കില്ല. കഴിഞ്ഞ ഒരാഴ്ചയായി കളമശ്ശേരി മെഡിക്കല്‍ കോളെജില്‍ കേടായിക്കിടന്ന വിലപിടിപ്പുള്ള മെഡിക്കല്‍ ഉപകരണങ്ങള്‍, കട്ടിലുകൾ, വീൽ ചെയറുകൾ വൈദ്യുത ജലവിതരണ സംവിധാനങ്ങൾ എല്ലാം ഉപയോഗയോഗ്യമാക്കുകയാണ് ഇവര്‍.

സാങ്കേതിക വിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള നാഷണൽ സർവ്വീസ് സ്‌കീം ടെക്‌നിക്കൽ സെൽ നടപ്പാക്കുന്ന പുനർജ്ജനി പദ്ധതിയുടെ ഭാഗമായാണ് ഇവരുടെ പ്രവര്‍ത്തനം. ഏഴു ദിവസത്തെ ക്യാമ്പുകളിലൂടെ അരക്കോടിയിലേറെ രൂപ വിലവരുന്ന ഉപകരണങ്ങള്‍ ഇവര്‍ ഉപയോഗയോഗ്യമാക്കി. സാമൂഹ്യ സേവനത്തിലൂടെ സ്വയം വളരുവാൻ ഉള്ള അവസരം വിദ്യര്‍ഥികള്‍ക്ക് നൽകുക എന്ന ലക്ഷ്യവും പദ്ധതിക്കുണ്ട്.