LiveTV

Live

Kerala

ജാമ്യവ്യവസ്ഥ ലംഘിച്ച് ഫസല്‍ വധക്കേസ് പ്രതി കാരായി രാജന്‍ പൊതുപരിപാടിയില്‍ 

ജാമ്യവ്യവസ്ഥ ലംഘിച്ച് ഫസല്‍ വധക്കേസ് പ്രതി കാരായി രാജന്‍ പൊതുപരിപാടിയില്‍ 
Summary
മുഖ്യമന്ത്രി പങ്കെടുത്ത സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് വിതരണച്ചടങ്ങിലാണ് ജാമ്യ വ്യവസ്ഥ ലംഘിച്ച് കാരായി രാജന്‍ ആദ്യാവസാനം പങ്കെടുത്തത്

ജാമ്യവ്യവസ്ഥ ലംഘിച്ച് ഫസല്‍ വധക്കേസ് പ്രതി കാരായിരാജന്‍ പൊതുപരിപാടിയില്‍. തലശേരിയില്‍ നടന്ന സംസ്ഥാന ചലച്ചിത്ര അവാര്‍‌ഡ് വിതരണ ചടങ്ങില്‍ കരായി പങ്കെടുത്തതാണ് വിവാദമായത്. അഭിഭാഷകനെ കാണാനാണ് പരിപാടി നടക്കുന്ന സ്ഥലത്തെത്തിയതെന്ന് കാരായി. മുഖ്യമന്ത്രി പങ്കെടുത്ത സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് വിതരണച്ചടങ്ങിലാണ് ജാമ്യ വ്യവസ്ഥ ലംഘിച്ച് കാരായി രാജന്‍ ആദ്യാവസാനം പങ്കെടുത്തത്. ഫസല്‍ വധക്കേസിലെ എട്ടാം പ്രതിയായ കാരായി രാജന്‍ ക്ഷണിക്കപ്പെട്ട അതിഥികള്‍ക്കൊപ്പം മുന്‍നിരയിലിരുന്നായിരുന്നു ചടങ്ങ് വീക്ഷിച്ചത്.

അതിഥികള്‍ക്ക് നല്‍കുന്ന പ്രത്യേക ടാഗും കാരായി അണിഞ്ഞിരുന്നു. ജില്ലാ പഞ്ചായത്ത് യോഗത്തില്‍ പങ്കെടുക്കാന്‍ കണ്ണൂരിലെത്തിയ കാരായി മറ്റ് പൊതുപരിപാടികളില്‍ പങ്കെടുക്കുന്നത് കോടതി തടഞ്ഞിരുന്നു. കഴിഞ്ഞ ജൂണിലാണ് എറണാകുളം ജില്ല വിട്ട് പോകാന്‍ കാരായിക്ക് കോടതി അനുമതി നല്കിയത്. പാര്ട്ടി പത്രത്തില്‍ പ്രൂഫ് റീഡറായി ജോലി ലഭിച്ചതിനെ തുടര്ന്ന് തിരുവനന്തപുരം ജില്ലയില്‍ പ്രവേശിക്കുന്നതിനും കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് അംഗം എന്ന നിലയില്‍ പഞ്ചായത്ത് യോഗത്തില്‍ പങ്കെടുക്കുന്നതിനും കര്‍ശന വ്യവസ്ഥകളോടെയായിരുന്നു അനുമതി.

എന്നാല്‍ ഇത് ലംഘിച്ച് സംസ്ഥാന ചലച്ചിത്ര അവാര്ഡ് വിതരണ ചടങ്ങിലെത്തിയതാണ് വിവാദമായത്. എന്നാല്‍ അഭിഭാഷകനെ കാണാനാണ് ചടങ്ങ് നടക്കുന്ന സ്ഥലത്തെത്തിയതെന്നാണ് കാരായി രാജന്റെ് വിശദീകരണം