LiveTV

Live

Kerala

കളരിപ്പയറ്റും ചൈനീസ് പോളും സംയോജിപ്പിച്ച് മൂന്നംഗ ഫ്രഞ്ച് സംഘം

കളരിപ്പയറ്റും ചൈനീസ് പോളും സംയോജിപ്പിച്ച് മൂന്നംഗ ഫ്രഞ്ച് സംഘം
Summary
ലോകമെമ്പാടുമുള്ള മനുഷ്യന്റെ ജീവിതങ്ങള്‍ വ്യത്യസ്ഥമായ രീതിയില്‍ വരച്ചുകാട്ടാനുള്ള ശ്രമമാണ് വിയ എന്ന പുതിയ കലാരൂപത്തിലൂടെ ഈ മൂന്നംഗ ഫ്രഞ്ച് സംഘം നടത്തിയത്...

കളരിപ്പയറ്റും ചൈനീസ് പോളും സംയോജിപ്പിച്ച് വ്യത്യസ്ഥമായ ഒരു പരീക്ഷണം നടത്തിയിരിക്കുകയാണ് മൂന്നംഗ ഫ്രെഞ്ച് സംഘം. വിയ എന്ന് പേരിട്ടിരിക്കുന്ന പുതിയ കലാരൂപത്തില്‍ കളരിപ്പയറ്റിന്റെയും ചൈനീസ് പോളിന്റെ എല്ലാ മേഖലകളും പരീക്ഷിക്കുന്നുണ്ട്. കോട്ടയം പുതുപ്പള്ളിയിലെ തടിയക്കല്‍ കളരിയാണ് പുതിയ പരീക്ഷണത്തിന് വേദിയായത്.

ലോകമെമ്പാടുമുള്ള മനുഷ്യന്റെ ജീവിതങ്ങള്‍ വ്യത്യസ്ഥമായ രീതിയില്‍ വരച്ചുകാട്ടാനുള്ള ശ്രമമാണ് വിയ എന്ന പുതിയ കലാരൂപത്തിലൂടെ ഈ മൂന്നംഗ ഫ്രഞ്ച് സംഘം നടത്തിയത്. അതിന് മെയ് വഴക്കവും മനസാന്നിധ്യവും ഏറെ വേണ്ട കളരിയും ചൈനീസ് പോളും തിരഞ്ഞെടുത്തത് യാഥ്യശ്ചികമായിട്ടുമല്ല. 14 വര്‍ഷമായി ചൈനീസ് പോള്‍ പരിശീലിക്കുന്ന ഓഡ് റോസെറ്റിന്റെ ആശയത്തിന് പിന്തുണ നല്‍കി ജെറോമും ഫാത്തിമയും എത്തിയപ്പോള്‍ അതിനൊപ്പം കോട്ടയം പുതുപ്പള്ളിയിലെ കെജിവി കളരിയുടെ ഗുരുക്കള്‍ ബൈജുവര്‍ഗ്ഗീസും നിന്നു. അങ്ങനെയാണ് വിയ എന്ന പുതിയ കലാരൂപം പിറവിയെടുത്തത്.

വെറും പത്ത് ദിവസം കൊണ്ടാണ് ഈ കലാരൂപം ഇവര്‍ ചിട്ടപ്പെടുത്തിയത്. കലാരൂപങ്ങള്‍ തമ്മിലുള്ള സമന്വയം മാത്രമല്ല മനുഷ്യര്‍ തമ്മിലുള്ള ബന്ധം കൂടിയാണ് വിയയിലൂടെ സാധ്യമാക്കാന്‍ ഇവര്‍ ശ്രമിക്കുന്നത്. വ്യത്യസ്ഥമായ പശ്ചാത്തല സംഗീതവും ഈ കലാരൂപത്തിന് മിഴവേകുന്നുണ്ട്. ചൈനീസ് വാദ്യോപകരണങ്ങളും കേരളീയ വാദ്യോപകരണങ്ങളും ഇതിനായി പ്രയോജനപ്പെടുത്തിയിട്ടുണ്ട്.